ബെംഗളൂരു : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു മെട്രോ ഡിസംബർ 31-ന് രാത്രി 1.30 വരെ സർവീസ് നടത്തും. രാത്രി 11-നുശേഷമുള്ള അധിക സമയത്ത് 15 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എം.ജി. റോഡിലെ മെട്രോ സ്റ്റേഷൻ സാധാരണസമയമായ രാത്രി 11-ന്് തന്നെ അടയ്ക്കും. പക്ഷേ, സമീപസ്റ്റേഷനുകളായ ട്രിനിറ്റിയും കബ്ബൺപാർക്കും പ്രവർത്തിക്കും. ഈ സ്റ്റേഷനുകളിൽനിന്നും മടക്കയാത്രയ്ക്ക് ടോക്കൺ ടിക്കറ്റിന് പകരം പേപ്പർ ടിക്കറ്റ് ലഭ്യമാക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണിത്. രാത്രി എട്ടു മണിമുതൽ ഏത് സ്റ്റേഷനുകളിൽനിന്നും പേപ്പർ ടിക്കറ്റ് മുൻകൂട്ടി വാങ്ങാം.
50 രൂപയാണ് വില.എം.ജി. റോഡിൽ ആഘോഷം കഴിഞ്ഞുമടങ്ങുന്നവർ തിരക്ക് കുറയ്ക്കാൻ ചല്ലഘട്ടഭാഗത്തേക്ക് കബ്ബൺ പാർക്ക് സ്റ്റേഷനിൽനിന്നും കാടുഗോഡി ഭാഗത്തേക്ക് ട്രിനിറ്റി സ്റ്റേഷനിൽനിന്നും കയറണമെന്നും നിർദേശിച്ചു
പുതുവത്സര ആഘോഷം; കൊച്ചി മെട്രോ സര്‍വ്വീസ് ജനുവരി ഒന്നിന് പുലര്‍ച്ചെ 1 മണി വരെ
പുതുവത്സര ആഘോഷത്തിനൊരുങ്ങി നാടും നഗരവും. നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സുഗമമായ യാത്രയൊരുക്കാൻ കൊച്ചി മെട്രോയും ഒരുങ്ങി.കൊച്ചി മെട്രോ സര്‍വ്വീസ് ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ 1 മണി വരെ തുടരും. ഡിസംബര്‍ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വ്വീസ്. പുലര്‍ച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ്. ഗതാഗതക്കുരുക്കില്‍പ്പെടാതെ പുതുവത്സര ആഘോഷങ്ങള്‍ക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങള്‍ക്ക് കൊച്ചി മെട്രോ സര്‍വ്വീസ് സഹായകരമാകുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.