Home Featured ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും, ഇനി ഇഷ്ട ബ്രാൻഡ് സ്വയം തെരഞ്ഞെടുക്കാം: മന്ത്രി എം വി ഗോവിന്ദൻ

ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും, ഇനി ഇഷ്ട ബ്രാൻഡ് സ്വയം തെരഞ്ഞെടുക്കാം: മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔറ്റ്ലെറ്റുകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ.മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക്മാറും.നിലവിലെ ഔട്ട് ലെറ്റുകൾ ഇതേ മാതൃകയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

കടകൾക്കു മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന് മുൻപ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. ക്യൂ നിന്ന ശേഷം കൗണ്ടറിലെത്തി ആദ്യം പണമടയ്ക്കുകയും തുടർന്ന് ബിൽ കാണിച്ച് മദ്യം കൈപ്പറ്റുകയുമാണ് നിലവിൽ ഭൂരിപക്ഷം ഔറ്റ്ലെറ്റുകളിലെയും രീതി.

കടയ്ക്കുള്ളിൽ പ്രവേശിപ്പിച്ച് സൂപ്പർമാർക്കറ്റുകളിലേതു പോലെ ഇഷ്ട ബ്രാൻഡ് മദ്യം തെരഞ്ഞെടുത്ത് നേരിട്ട് ബില്ലിങ് കൗണ്ടറിലെത്തി പണം നൽകുന്ന രീതി നടപ്പാക്കാൻ എക്സൈസ് വകുപ്പ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group