ബെംഗളൂരു: മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) ‘ഈറ്റ് റൈറ്റ് സ്റ്റേഷൻ’ സർട്ടിഫിക്കറ്റ് ലഭിച്ചു. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ വൃത്തി, സുരക്ഷിതത്വം, പോഷകാഹാരം തുടങ്ങിയവ ലഭ്യമാക്കാനുള്ള എഫ്.എസ്.എസ്.എ.ഐ. യുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള പരിശീലനം, ശുചിത്വ പ്രോട്ടക്കോളുകൾ പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കേഷൻ.കോഴിക്കോട്, ന്യൂഡൽഹി, വാരാണസി, കൊൽക്കത്ത, ഉജ്ജയിനി, അയോധ്യ കന്റോൺമെന്റ്, ഹൈദരാബാദ്, ചണ്ഡീഗഢ്, ഗുവാഹാട്ടി, വിശാഖപട്ടണം, ഭുവനേശ്വർ, വഡോദര, ഭോപാൽ, ഇഗത്പുരി, ഡൽഹി ആനന്ദ് വിഹാർ ടെർമിനൽ, ചെന്നൈ എം.ജി.ആർ. സെൻട്രൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്റ്റേഷനുകൾക്കും ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ നീളുന്നു; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് വൈകും
നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്യുന്നത് വൈകും. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ നീളുന്നതിനാലാണ് നടപടി വൈകുന്നത്.പോലീസ് എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി പാടില്ലെന്ന ഗതാഗത കമ്മീഷണറുടെ പുതുക്കിയ സര്‍ക്കുലറിനെ തുടർന്നാണ് തീരുമാനം. പുതിയ സര്‍ക്കുലറിനെ തുടര്‍ന്ന് സുരാജിനെതിരെയുള്ള പരാതി എംവിഡി ഉദ്യോഗസ്ഥന്‍ പ്രത്യേകം അന്വേഷിക്കുമെന്നും അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും നടപടി.കഴിഞ്ഞ വർഷം ജൂലൈയില്‍ എറണാകുളം തമ്മനത്ത് വച്ചാണ് അമിതവേഗത്തില്‍ സുരാജ് ഓടിച്ച കാര്‍ ഇടിച്ച് മട്ടാഞ്ചേരി സ്വദേശി ശരത്തിന് പരിക്കേറ്റത്.
സംഭവത്തില്‍ പാലാരിവട്ടം പോലീസ് സുരാജിനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് കേസ് എംവിഡിക്ക് കൈമാറിയതിന് പിന്നാലെ, മൂന്ന് തവണ സുരാജിന് നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കിയില്ല. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇത് അവഗണിച്ചതിനെ തുടർന്നാണ് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടി ആരംഭിച്ചത്.