യാത്രാപ്രേമികള്‍ക്ക് വ്യത്യസ്തമായ യാത്രാ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടമാണ് കര്‍ണാടക. പ്രകൃതി ഭംഗി കൊണ്ടും വിവിധ സംസ്‌കാരങ്ങള്‍ കൊണ്ടും ആകര്‍ഷകമായ സംസ്ഥാനമാണ് കര്‍ണാടക.സഞ്ചാര വൈവിധ്യങ്ങളുള്ളതു കൊണ്ടാണ് ഒരു സംസ്ഥാനം പല ലോകങ്ങള്‍ എന്ന് കര്‍ണാടകയെ പൊതവെ വിശേഷിപ്പിക്കുന്നത് തന്നെ. പുരാതന ക്ഷേത്രങ്ങള്‍ മുതല്‍ ആധുനിക നഗരങ്ങള്‍ വരെ ഓരോ യാത്രക്കാരനെയും വിസ്മയിപ്പിക്കും.അടുത്തിടെ കര്‍ണാടകയിലെ മൂന്ന് ഹൊയ്സാല ക്ഷേത്രങ്ങള്‍ യൂനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹാലെബിഡു കര്‍ണാടകയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ്.
അതേപോലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഇടം നേടിയ മറ്റൊരു സ്ഥലമാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന സ്ഥലമാണ്. നിരവധി കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. പല ചരിത്ര സ്മാരകങ്ങളുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രം കൂടിയാണിത്.പച്ചപ്പ് നിറഞ്ഞ കര്‍ണാടകയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് കുര്‍ഗ്. വിശ്രമിക്കാനും പ്രകൃതിയെ ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് കുര്‍ഗ് തിരഞ്ഞെടുക്കാവുന്നതാണ്. കടലിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ബീച്ച് ടൗണാണ് ഗോകര്‍ണ.
മഹാബലേശ്വര്‍ ക്ഷേത്രം, മഹാബലേശ്വര്‍ ഗുഹ തുടങ്ങിയ പുണ്യ സ്ഥലങ്ങളും ഇവിടെയുണ്ട്. ഓം ബീച്ച്, കുഡ്ലെ ബീച്ച് എന്നിവടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. കര്‍ണാടകയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഉഡുപ്പി. പ്രശസ്തമായ പല ക്ഷേത്രങ്ങള്‍ക്കും പേര് കേട്ട സ്ഥലമാണ് മൈസൂര്‍ പാലസ്, ചാമുണ്ഡി ഹില്‍, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, ബൃന്ദാവന്‍ ഗാര്‍ഡന്‍സ്, തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരമാണ് മൈസൂര്‍.
ക്രിസ്മസിന് മുമ്പ് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനം
ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും തുക ലഭിക്കും.900 കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ക്രിസ്മസിന് മുമ്പ് എല്ലാ പെന്‍ഷന്‍കാര്‍ക്കും തുക ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി അറിയിച്ചു.മസ്റ്ററിങ് ചെയ്തിട്ടുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ അനുവദിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്റിറിങ് പൂര്‍ത്തിയാക്കുന്ന മാസം തന്നെ പെന്‍ഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.