Home Featured മുസ്‍ലിം ലീഗ് കര്‍ണാടക ജനറല്‍ സെക്രട്ടറി രാജിവെച്ചു

മുസ്‍ലിം ലീഗ് കര്‍ണാടക ജനറല്‍ സെക്രട്ടറി രാജിവെച്ചു

ബംഗളൂരു: മുസ്‍ലിംലീഗിന്റെ കര്‍ണാടക ജനറല്‍ സെക്രട്ടറി ഇബ്രാഹിം അഹ്മദ് ജൊക്കാട്ടെ രാജിവെച്ചു. സംസ്ഥാന അധ്യക്ഷന്‍ എന്‍. ജാവേദുല്ലയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് രാജിയെന്ന് ദേശീയ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്തീന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെയും തമിഴ്നാട്ടിലെയും പോലെ കര്‍ണാടകയിലും മതേതരത്വ ചിന്താഗതിയുള്ള ശക്തനായ നേതാവാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നും എന്നാല്‍, നിലവിലെ അധ്യക്ഷന് പൊതുജനങ്ങളുമായുള്ള ബന്ധമോ രാഷ്ട്രീയ പക്വതയോ ഇല്ലെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു.

എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, എ.ഐ.എം.ഐ.എം പോലുള്ള സംഘടനകള്‍ സമുദായത്തിന്റെ പേരില്‍ കര്‍ണാടകയില്‍ സ്വാധീനം നേടിവരുകയാണ്. ഈ സാഹചര്യത്തില്‍ മുസ്‍ലിംലീഗിനെ നയിക്കാനുള്ള നേതൃഗുണം അധ്യക്ഷനില്ല. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനുള്ള രാഷ്ട്രീയവിജ്ഞാനംപോലും അദ്ദേഹത്തിനില്ല. വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗ് 37 സീറ്റില്‍ മത്സരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ അതിന് തെളിവാണ്.

അദ്ദേഹത്തെപോലൊരാള്‍ക്ക് പാര്‍ട്ടിയെ നയിക്കാനാവില്ല. അദ്ദേഹം സംസ്ഥാന അധ്യക്ഷനായി തുടരുന്നിടത്തോളം കാലം ജനറല്‍ സെക്രട്ടറി എന്ന പദവി വഹിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ രാജിവെക്കുകയാണെന്നും കത്തില്‍ പറയുന്നു.

നീലക്കുറിഞ്ഞിയെ തൊട്ടോ നിങ്ങള്‍ ? എന്നാല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും

മൂന്നാറിന്റെ മലയോര മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. അതുപോലെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെക്കുന്നതും വില്‍ക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ പെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ മൂന്നില്‍ 19 സസ്യങ്ങളെയാണ് സംരക്ഷിത സന്ധ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്ക്.

You may also like

error: Content is protected !!
Join Our WhatsApp Group