ബംഗളൂരു: കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തി. ശനിയാഴ്ചയാണ് സംഭവമുണ്ടായത്.ഇദ്രീസ് പാഷയെന്നയാളാണ് കൊല്ലപ്പെട്ടത്. പുനീത് കാരേഹളിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇംറാന്‍ ഖാന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.പുനീതും കൂട്ടാളികളും പാഷയോട് രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.
പാഷയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധവുമുണ്ടായി. പാഷയുടെ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം ഏറ്റെടുക്കാന്‍ ഇവര്‍ തയാറായത്.രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് പാഷയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.
പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ പാഷയോട് പാകിസ്താനിലേക്ക് പോകാനും പറഞ്ഞു. തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായതെന്ന് പൊലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.
സായ് താരത്തിന്‍റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; സഹതാരത്തിനെതിരെ കേസ്
കാമറയില്‍ പകര്‍ത്തിയെന്ന വനിതാ താരത്തിന്‍റെ പരാതിയില്‍ സഹ വനിതാതാരത്തിനെതിരെ പൊലീസ് കേസെടുത്തു.പഞ്ചാബില്‍ നിന്നുള്ള തൈക്വാന്‍ഡോ താരം നല്‍കിയ പരാതിയില്‍ വോളിബാള്‍ താരത്തിനെതിരെ ജ്ഞാനഭാരതി പൊലീസാണ് കേസെടുത്തത്.ബംഗളൂരുവിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) വനിതാ ഹോസ്റ്റലില്‍ മാര്‍ച്ച് 28ന് രാത്രി പത്തിനാണ് സംഭവം.
പരിശീലനശേഷം കുളിക്കുമ്ബോള്‍ തൊട്ടപ്പുറത്തെ ശുചിമുറിയില്‍ നിന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതിയില്‍ പറയുന്നു. പുറത്തിറങ്ങി അടുത്തുള്ള ശുചിമുറിയുടെ വാതിലില്‍ മുട്ടിയതോടെ ഇറങ്ങിവന്നത് വോളിബാള്‍ താരമായിരുന്നു.ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ തൈക്വാന്‍ഡോ താരത്തിന്‍റെ നിരവധി ഫോട്ടോകള്‍ കണ്ടെത്തി.
ഡിലീറ്റ് ചെയ്ത ഫോള്‍ഡര്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടതോടെ വോളിബാള്‍ താരം ഫോണ്‍ നിലത്തെറിഞ്ഞ് ഓടിേപ്പായി. പിന്നീട് പരിശീലകര്‍ ചോദ്യംചെയ്തതോടെ പൊട്ടിയ ഫോണ്‍ കൈമാറുകയായിരുന്നു.