വമ്ബന്‍ ഓഫറാണ് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡിനു മുന്നില്‍ ഇലോണ്‍ മസ്‌ക് വച്ചിരിക്കുന്നത്. 43 ബില്യന്‍ ഡോളറെന്നത് സ്വപ്‌നതുല്യമായൊരു തുകയാണ്.ശ്രീലങ്കയുടെ കടബാധ്യത 45 ബില്യന്‍ ഡോളറാണെന്ന് ഓര്‍ക്കണം!
ഏകദേശം 2.82 ലക്ഷം കോടി രൂപയാണ് (37 ബില്യന്‍ ഡോളര്‍) ആണ് നിലവില്‍ ട്വിറ്ററിന്റെ മൂല്യം. ഇതിന്റെ 18 ശതമാനത്തോളം ഉയര്‍ന്ന വിലയാണ് മസ്‌ക് ഇപ്പോഴിട്ടിരിക്കുന്നത്.ഒരു ഓഹരിക്ക് 54.20 ഡോളറാണ് (ഏകദേശം 4135 രൂപ) വാഗ്ദാനം.
അതായത് മസ്‌ക് ട്വിറ്ററില്‍ നിക്ഷേപിച്ചുതുടങ്ങുന്ന സമയത്തുള്ള ഓഹരിവിലയുടെ 54 ശതമാനം ഉയര്‍ന്ന തുക! സാധാരണ ഒരു കമ്ബനിയില്‍ ഏറ്റവും വലിയ ഓഹരിയുടമ കമ്ബനിമൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്ന തുകയ്ക്ക് ഒരു ഓഫര്‍ നല്‍കിയാല്‍ അത് സാധാരണ സ്വീകരിക്കുകയാണ് ബോര്‍ഡ് ചെയ്യാറുള്ളത്.
എന്നാല്‍ ട്വിറ്റര്‍ ഒരു മാധ്യമം കൂടിയായതിനാലും സ്വകാര്യ ഉടമസ്ഥതയെന്ന ആശയത്തോടു യോജിപ്പില്ലാത്തതിനാലും ബോര്‍ഡ് എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകമാണ്.
ഓഫര്‍ നിരസിച്ചാല്‍ നിലവിലെ 9.1 ശതമാനം ഓഹരി വിറ്റുകളഞ്ഞേക്കാമെന്ന ‘ഭീഷണി’ കൂടി മസ്‌ക് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇത് ‘ഭീഷണി’ അല്ലെന്ന് മസ്‌ക് പറയുന്നുണ്ടെങ്കിലും താന്‍ ഉദ്ദേശിച്ച മാറ്റം നടപ്പാക്കാതിരിക്കുന്നിടത്തോളം അതിലെ നിക്ഷേപം നല്ലതല്ലെന്ന മസ്‌ക്കിന്റെ വാക്കുകളില്‍ എല്ലാമുണ്ട്.
അങ്ങനെ സംഭവിച്ചാല്‍ ഓഹരി വില കാര്യമായി ഇടിയുകയും ട്വിറ്ററിനെ ബാധിക്കുകയും ചെയ്യും. ഏറ്റെടുക്കപ്പെടുന്ന കമ്ബനിയുടെ താല്‍പര്യത്തോടെയല്ലാതെ ഒരു കമ്ബനി ഏറ്റെടുക്കലിനു ശ്രമിക്കുന്ന ‘ഹോസ്‌റ്റൈല്‍ ടേക്ക്‌ഓവര്‍’ എന്നാണ് മസ്‌കിന്റെ വാങ്ങലിനെ വിശേഷിപ്പിക്കുന്നത്.
മറ്റെല്ലാ കാര്‍ കമ്ബനികളും പരസ്യത്തിനായി വലിയ തുക ചെലവിടുമ്ബോള്‍ കാര്യമായി ഒന്നും തന്നെ ചെലവഴിക്കാത്ത രീതിയാണ് മസ്‌കിന്റെ കമ്ബനിയായ ടെസ്‌ല സ്വീകരിക്കാറുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട് സംവദിക്കുന്ന രീതിയാണ് മസ്‌ക്കിനുള്ളത്.
പരമ്ബാഗത മാധ്യമങ്ങളുമായി അത്ര ഇഷ്ടത്തിലുമല്ല. ന്യൂസ് ബ്രേക്കുകള്‍ പിറവികൊള്ളുന്ന സ്ഥലമെന്ന നിലയ്ക്ക് ട്വിറ്റര്‍ ഏറ്റെടുത്താല്‍ രാജ്യാന്തര മാധ്യമരംഗത്ത് മസ്‌ക്കിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം ലഭിക്കും.
അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കുന്ന പ്ലാറ്റ്‌ഫോം ആകാന്‍ കഴിയുമെന്നതുകൊണ്ടാണ് ട്വിറ്ററില്‍ താന്‍ നിക്ഷേപിച്ചത്, എന്നാല്‍ നിലവിലെ രൂപത്തില്‍ അതിനു കഴിയില്ലാത്തതുകൊണ്ട് നിലവില്‍ ഓഹരിവിപണയിടെ ഭാഗമായ ട്വിറ്റര്‍ പൂര്‍ണായും സ്വകാര്യ ഉടമസ്ഥതയിലാക്കണമെന്നാണ് ഇലോണ്‍ ഡയറക്ടര്‍ ബോര്‍ഡിന് അയച്ച കത്തില്‍ പറയുന്നു.
എന്നാല്‍ ഒരു മാധ്യമമെന്ന നിലയില്‍ പൊതുഉടമസ്ഥതയില്‍ നിലനില്‍ക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.ട്വിറ്ററില്‍ ഏറ്റവും വലിയ ഓഹരിയുടമയായ ശേഷം എഡിറ്റ് ബട്ടണ്‍ വേണോ, ട്വിറ്ററിലെ പരസ്യങ്ങള്‍ നീക്കണോ, ട്വിറ്ററിന്റെ പേരിലെ ഡബ്ല്യു എന്ന അക്ഷരം നീക്കം ചെയ്യണോ എന്നതടക്കം പല രസകരമായ അഭിപ്രായ വോട്ടെടുപ്പുകള്‍ മസ്‌ക് നടത്തിയിരുന്നു.
ഒരുഘട്ടത്തില്‍ ട്വിറ്റര്‍ മരിക്കുകയാണോ എന്നു വരെ മസ്‌ക് ചോദിച്ചു. ഏറ്റവുമധികം അനുയായികളുള്ള ബറാക് ഒബാമ, ജസ്റ്റീന്‍ ബീബര്‍ എന്നിവര്‍ അപൂര്‍മായി മാത്രമേ ട്വീറ്റ് ചെയ്യാറുള്ളൂ എന്നും മസ്‌ക് എഴുതി.ആളനക്കമില്ലാത്തതിനാല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനം പാര്‍പ്പിടമില്ലാത്തവര്‍ക്കുള്ള അഭയകേന്ദ്രമാക്കണോ എന്നുവരെ ചോദിച്ചു.
ബോര്‍ഡിലേക്കില്ലെന്ന തീരുമാനം വന്നതോടെ ഇതില്‍ മിക്ക ട്വീറ്റുകളും മസ്‌ക് നീക്കം ചെയ്തു. അഭിപ്രായസ്വാതന്ത്ര്യം ട്വിറ്ററില്‍ ഇല്ലെന്ന നിലപാടാണ് മസ്‌കിനുള്ളത്. ഒരുഘട്ടത്തില്‍ മസ്‌ക് ട്വിറ്ററിനു ബദല്‍ നെറ്റ്!വര്‍ക് തുടങ്ങുമെന്നു വരെ അഭ്യൂഹമുണ്ടായിരുന്നു.