Home Featured ബെംഗളൂരുവിൽ കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ സംഗീതസായാഹ്നം

ബെംഗളൂരുവിൽ കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ സംഗീതസായാഹ്നം

ബെംഗളൂരു : മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ മധുരമഗാനങ്ങളുടെ തേന്മഴയുമായെത്തുന്ന ‘മെമ്മറീസി’ന് ടിക്കറ്റുകൾ ബുക്കുചെയ്യാം. ബെംഗളൂരുവിലെ നമ്പ്യാർ ബിൽഡേഴ്സ് ഒരുക്കുന്ന, മലയാള ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതസായാഹ്നം ഏപ്രിൽ എട്ടിന് വൈകീട്ട് 6.30-ന് ബെംഗളൂരു മ്യൂസിയം റോഡിലെ ഗുഡ് ഷെഫേഡ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.ചിത്രയ്ക്കൊപ്പം പിന്നണി ഗായകരായ സുദീപ് കുമാർ, കെകെ. നിഷാദ്, മൃദുലാ വാരിയർ, രാജലക്ഷ്മി എന്നിവരും അണിചേരും.

പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ രചിച്ച് രവീന്ദ്രൻ, ജോൺസൺ, ഇളയരാജ, വിദ്യാസാഗർ, ഔസേപ്പച്ചൻ തുടങ്ങിയവർ ഈണമിട്ട് ചിത്ര ആലപിച്ച 35-ലധികം ഗാനങ്ങൾ സംഗീതവിരുന്നിന്റെ ഭാഗമാകും.ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് രണ്ട് പതിറ്റാണ്ടായി ശ്രദ്ധേയ സാന്നിധ്യമായി നിൽക്കുന്ന നമ്പ്യാർ ബിൽഡേഴ്സ് രൂപം നൽകിയ ആർട്ട് ദർബാറാണ് പരിപാടി ഘടിപ്പിക്കുന്നത്. കലാപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും വളർത്താനും കലാവതരണത്തിനുള്ള വേദികൾ ഒരുക്കിക്കൊടുക്കാനും ലക്ഷ്യമിട്ടാണ് ആർട്ട് ദർബാറിന് രൂപം നൽകിയത്. മെമ്മറീസിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ലഭിക്കും.

മെസിയെ ഇഷ്‌ടമല്ല; ഉത്തരമെഴുതൂല’; ഉത്തരക്കടലാസ് വൈറലായി, താരമായി റിസ ഫാത്തിമ

തിരൂര്‍> ”ഞാന്‍ എഴുതൂല്ല, ഞാന്‍ ബ്രസീല്‍ ഫാനാണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല”– നാലാം ക്ലാസ് വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറില്‍ മെസിയുടെ ചിത്രംവച്ച്‌ ജീവചരിത്രമെഴുതാനുള്ള ചോദ്യം കണ്ടപ്പോള്‍ കടുത്ത ദേഷ്യംവന്ന റിസ എഴുതിയത് ഇങ്ങനെ.ഈ ചോദ്യവും ഉത്തരവും സമൂഹമാധ്യമങ്ങളില്‍ വൈറല്‍.ആദ്യം ഒന്നും എഴുതണ്ട എന്നായിരുന്നു വിചാരിച്ചതെങ്കിലും നെയ്മര്‍ ഫാനായ റിസയ്ക്ക് അത് പ്രകടിപ്പിക്കണമെന്നുതോന്നി. അഞ്ചുമാര്‍ക്ക് പോയാലും കുഴപ്പമില്ല. റിസ ഇഷ്ടക്കേട് മറച്ചുവച്ചില്ല.

ഉത്തരക്കടലാസില്‍ മെസിക്കെതിരെ എഴുതി സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ, നാട്ടുകാരുടെ കുസൃതിക്കുടുക്കയായി മാറിയിരിക്കുകയാണ് തിരൂര്‍ പുതുപ്പള്ളി ശാസ്ത എഎല്‍പി സ്കൂളിലെ ഈ വിദ്യാര്‍ഥിനി.മലയാളം പരീക്ഷയില്‍ മെസിയുടെ ജീവചരിത്രമെഴുതാനുള്ള ചോദ്യത്തിനുള്ള ഉത്തരപേപ്പര്‍ പരിശോധിച്ച മലയാളം അധ്യാപിക ആദ്യം ഞെട്ടിയെങ്കിലും പിന്നീട് കുസൃതി കണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചോദ്യത്തിനോട് കുട്ടികള്‍ വ്യത്യസ്ത തരത്തിലാണ് പ്രതികരിച്ചതെന്ന് അധ്യാപകര്‍ പറയുന്നു. ചിലര്‍ മെസിയെക്കുറിച്ച്‌ നന്നായി എഴുതി

You may also like

error: Content is protected !!
Join Our WhatsApp Group