Home Featured മൈസൂരു:അറ്റകുറ്റപ്പണി;ബൃന്ദാവൻ ഗാർഡനിലെ മ്യൂസിക്കൽ ഫൗണ്ടന്റെ പ്രവർത്തനം നിർത്തിവെച്ചു.

മൈസൂരു:അറ്റകുറ്റപ്പണി;ബൃന്ദാവൻ ഗാർഡനിലെ മ്യൂസിക്കൽ ഫൗണ്ടന്റെ പ്രവർത്തനം നിർത്തിവെച്ചു.

മൈസൂരു: അറ്റകുറ്റപ്പണിയെ തുടർന്ന് ശ്രീരംഗപട്ടണ ബൃന്ദാവൻ ഗാർഡനിലെ മ്യൂസിക്കൽ ഫൗണ്ടന്റെ പ്രവർത്തനം 15 മുതൽ 2 മാസത്തേക്ക് നിർത്തിവയ്ക്കും. ഗാർഡനിലേക്കും സമീപത്തെ കെആർഎസ് അണക്കെട്ടിലേയ്ക്കും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് വാർത്താ കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ നിന്നുൾപ്പെടെ നൂറുകണക്കിന് പേരാണ് വൈകിട്ട് ഉദ്യാനത്തിലെ ദീപാലങ്കാരവും മ്യൂസി ക്കൽ ഫൗണ്ടനും കാണാനെത്തുന്നത്.

ഒരു വര്‍ഷമായി കാണാതായ പെണ്‍കുട്ടി ഒരു വീട്ടിലെ അലമാരക്കുളളില്‍, കണ്ടെത്തുമ്ബോള്‍ 14 കാരി ഗര്‍ഭിണിയും; തട്ടിക്കൊണ്ടു പോയത് സ്വന്തം മാതാവെന്ന് റിപ്പോര്‍ട്ട്

ഒരു വര്‍ഷത്തിലേറെയായി കാണാതായ 14- കാരിയായ പെണ്‍കുട്ടിയെ മിഷിഗണിലെ ഒരു വീട്ടിലെ അലമാരയില്‍ നിന്ന് കണ്ടെത്തി.ദത്തെടുത്ത കുടുംബത്തിന്റെ അടുത്ത് നിന്ന് കാണാതായ കുട്ടിയെ ഒരു വര്‍ഷത്തിന് ശേഷമാണ് കണ്ടെത്തിയത്. അതേസമയം, കണ്ടെത്തുമ്ബോള്‍ കുട്ടി ഗര്‍ഭിണിയായിരുന്നു. മിച്ചിലെ പോര്‍ട്ട് ഹുറോണിലെ ഒരു വീട്ടിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. വളര്‍ത്തു കുടുംബത്തിനൊപ്പമായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്.

അമ്മയാണ് കുട്ടിയെ തട്ടിക്കൊണ്ടു വന്നത് എന്നാണ് പ്രാഥമിക നിഗമനം. അമ്മയാണ് തട്ടിക്കൊണ്ടുപോയത് എന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് ഒരു വര്‍ഷം തടവും $ 2, 000 പിഴ ഒടുക്കേണ്ടതായി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തത് ആരാണെന്നോ കുട്ടി ഗര്‍ഭിണി ആയത് എങ്ങനെയെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.”പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്നതിെനക്കുറിച്ച്‌ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് യുഎസ് മാര്‍ഷല്‍സ് ഫ്യൂജിറ്റീവ് ടീം വീട്ടില്‍ പരിശോധന നടത്തിയത്.

അവള്‍ അലമാരയില്‍ വസ്ത്രങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവള്‍ കരയുകയായിരുന്നു.ഒറ്റനോട്ടത്തില്‍ തന്നെ കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാമായിരുന്നു. അവളെ പുറത്തേക്ക്കൊണ്ടു വന്നു. ഇപ്പോള്‍ സുരക്ഷിതയാണ്” എന്ന് പൊലീസ് പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group