Home Featured ബംഗളൂരു: ബുര്‍ഖ ധരിക്കാത്ത മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ബസ് യാത്ര വിലക്കി ഡ്രൈവര്‍

ബംഗളൂരു: ബുര്‍ഖ ധരിക്കാത്ത മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ബസ് യാത്ര വിലക്കി ഡ്രൈവര്‍

ബംഗളൂരു: ബുര്‍ഖ ധരിക്കാത്ത മുസ്ലിങ്ങളായ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ബസ് യാത്ര വിലക്കി ഡ്രൈവര്‍. കര്‍ണാടകയിലെ കല്‍ബര്‍ഗിയിലാണ് സംഭവം.ബസവകല്യാണില്‍ നിന്നം ഒകാലിയിലേക്ക് പോകുന്ന ബസിലെ ഡ്രൈവറാണ് സ്കൂളിലേക്ക് പോകാനായി എത്തിയ വിദ്യാര്‍ഥിനികളെ ബുര്‍ഖ ധരിച്ചില്ലെന്നാരോപിച്ച്‌ തടഞ്ഞത്. എല്ലാ മുസ്ലിം വിദ്യാര്‍ഥികളും ബുര്‍ഖ ധരിക്കണമെന്നും അല്ലാത്തപക്ഷം യാത്ര അനുവദിക്കില്ലെന്നുമായിരുന്നു ഡ്രൈവറുടെ വാദം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്കും വിലക്കുണ്ടായിരുന്നു. ബുര്‍ഖയാണ് മതവിശ്വാസപ്രകാരം സ്ത്രീകള്‍ ധരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞതായി ദൃക്സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു.

ബസില്‍ കയറാൻ കാത്തുനിന്ന കുട്ടികളുടെ പേരും ജാതിയും ചോദിച്ച ശേഷം മുസ്ലിം വിദ്യാര്‍ഥികളെ മാറ്റി നിര്‍ത്തി അവരോട് ബുര്‍ഖ ധരിക്കാൻ ഡ്രൈവര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബഹളം കേട്ട നാട്ടുകാര്‍ എത്തിയതോടെ ബസ് പ്രവര്‍ത്തനരഹിതമാണെന്നും വിദ്യാര്‍ഥികള്‍ അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണമെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

കർഷകരുടെ അക്കൗണ്ടിൽ നാളെ പണമെത്തും; പ്രധാനമന്ത്രി കിസാൻ യോജന പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു ജൂലൈ 27ന് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപയാണ് ലഭിക്കുക. പി എം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യും.കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 14-ാമത്തെ പേയ്‌മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ കെ വൈ സി പൂർത്തിയാക്കിയിരിക്കണം. പി എം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം:➡️pmkisan.gov.in/ എന്ന പി എം-കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

➡️ഹോംപേജിൽ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക.

➡️അതിന് ശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക.

➡️ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കാം.

➡️നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.ഓരോ വർഷവും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് നൽകുന്നത്. ഈ പദ്ധതി പ്രകാരം ഇതുവരെ 13 തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്. കർഷകർക്ക് വരുമാന പിന്തുണ നൽകുന്നതിനായി സർക്കാർ 2023 ജൂണിൽ ഫെയ്‌സ് ഓതന്റിക്കേഷൻ ഫീച്ചറോട് കൂടിയ പി എം കിസാൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group