Home Featured വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ സഹപാഠികൾ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; തയ്യാറാകാതിരുന്ന കോളേജ് വിദ്യാർത്ഥിയെ വിഷം നൽകി കൊലപ്പെടുത്തി

വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ സഹപാഠികൾ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; തയ്യാറാകാതിരുന്ന കോളേജ് വിദ്യാർത്ഥിയെ വിഷം നൽകി കൊലപ്പെടുത്തി

ജയ്പൂർ: ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന കോളേജ് വിദ്യാർത്ഥിയെ സഹപാഠികൾ വിഷം നൽകി കൊലപ്പെടുത്തിയതായി പരാതി.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.രാജസ്ഥാൻ ഭരത്പൂരിലെ സ്വകാര്യകോളജ് വിദ്യാർഥിനിയായ19കാരിയാണ് മരണപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുമ്ബോൾ പിന്തുടർന്ന് വന്ന് സഹപാഠികളായ അഞ്ചുവിദ്യാർഥികൾ ബലംപ്രയോഗിച്ച് 19കാരിയെ കൊണ്ട് വിഷം കഴിപ്പിച്ചതായി അച്ഛന്റെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

വീട്ടിൽ എത്തിയ പെൺകുട്ടി ഛർദ്ദിക്കാൻ തുടങ്ങി. ഉടൻ തന്നെ ആശുപത്രിയിൽഎത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായിപരാതിയിൽ വ്യക്തമാക്കുന്നുണ്ട്.ഹെലീന നഗരത്തിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് 19കാരി കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം ചില സഹപാഠികൾ തന്നെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതായി യുവതി അമ്മയോട് പരാതിപ്പെട്ടിരുന്നു.

ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ്വീട്ടിലേക്ക്മടങ്ങുമ്ബോഴാണ് സഹപാഠികൾ പിന്തുടർന്നത്.തുടർന്ന് ബലംപ്രയോഗിച്ച് ഏതോ പാനീയം കുടിപ്പിച്ചു. വീട്ടിലെത്തിയ പെൺകുട്ടി ഛർദ്ദിക്കാൻ തുടങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, വിഷം നൽകി തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group