Home Featured മുനവർ ഫാറൂഖിയുടെ പരിപാടിക്ക് വീണ്ടും അനുമതി നിഷേധിച്ച് ബെംഗളൂരു പൊലീസ്

മുനവർ ഫാറൂഖിയുടെ പരിപാടിക്ക് വീണ്ടും അനുമതി നിഷേധിച്ച് ബെംഗളൂരു പൊലീസ്

ശനിയാഴ്ച നടക്കാനിരുന്ന സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ‘ഡോംഗ്രി ടു നോവൂർ’ എന്ന പരിപാടിക്ക് ബെംഗളൂരു പൊലീസ് വീണ്ടും അനുമതി നിഷേധിച്ചു. നഗരത്തിൽ പരിപാടി സംഘടിപ്പിക്കാൻ സംഘാടകർ അനുമതി വാങ്ങാത്തതിനാൽ പരിപാടി റദ്ദാക്കിയതായി പൊലീസ് അറിയിച്ചു.

ജയ് ശ്രീറാം സേന എന്ന സംഘടനയാണ് ഹാസ്യനടനും സംഘാടകർക്കും എതിരെ ബെംഗളൂരു പോലീസ് കമ്മീഷണർ സി എച്ച് പ്രതാപ് റെഡ്ഡിക്ക് പരാതി നൽകിയത്.

ഫാറൂഖി തന്റെ ഷോകളിൽ ശ്രീരാമനെയും സീത ദേവിയെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തി ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് സംഘടന പരാതിയിൽ ആരോപിച്ചു. 2021 നവംബറിൽ ഇതേ ഗ്രൗണ്ടിൽ അവതരിപ്പിക്കാൻ ഹാസ്യനടന് അനുമതി നിഷേധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group