മോദി സര്‍ക്കാരിന്‍ കീഴില്‍ വരുന്ന മന്ത്രാലയങ്ങളില്‍ എപ്പോഴും അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ് നിതിന്‍ ഗഡ്കരിയുടെ വകുപ്പ്. റോഡ് നിര്‍മ്മാണത്തിലും, അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ ശ്രദ്ധയും താത്പര്യവും ഏറെ പ്രശംസനീയമാണ്. രാജ്യം ഗതാഗതമേഖലയില്‍ കൈവരിച്ച നിരവധി നേട്ടങ്ങളിലൂടെ ഗതാഗത സമയം ദിനം പ്രതി ചുരുങ്ങുകയാണ്. ഇപ്പോഴിതാ ആയിരം കിലോമീറ്റര്‍ ദൂരമുള്ള മുംബയ്-ബംഗളൂരു നഗരങ്ങളെ കേവലം അഞ്ച് മണിക്കൂറില്‍ താണ്ടാനാവുമെന്ന തന്റെ സ്വപ്ന പദ്ധതിയാണ് ഗഡ്കരി അവതരിപ്പിക്കുന്നത്. മുംബയില്‍ ശനിയാഴ്ച നടന്ന അസോസിയേഷന്‍ ഓഫ് നാഷണല്‍ എക്സ്‌ചേഞ്ച് മെമ്ബേഴ്സ് ഒഫ് ഇന്ത്യയുടെ (എഎന്‍എംഐ) 12ാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര മന്ത്രി തന്റെ ഭാവി പദ്ധതികളെ കുറിച്ച് വാചാലനായത്.
ഗഡ്കരിയുടെ പ്രസംഗം ഞെട്ടലോടെയാണ് ആളുകള്‍ ശ്രവിച്ചത്. കാരണം നിലവില്‍ പതിനേഴ് മണിക്കൂര്‍ യാത്ര ചെയ്യേണ്ട മുംബയ്ക്കും ബംഗളൂരുവിനുമിടയിലുള്ള കാര്‍ യാത്ര കേവലം അഞ്ച് മണിക്കൂറിലേക്ക് ചുരുക്കും എന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസനീയമായി തോന്നുകയില്ല. ഏകദേശം ആയിരം കിലോമീറ്ററാണ് ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ളത്.
ഗ്രീന്‍ എക്സ്പ്രസ് ഹൈവേ
മുംബയ്ക്കും ബംഗളൂരുവിനും ഇടയില്‍ ഒരു ഗ്രീന്‍ എക്സ്പ്രസ് ഹൈവേ തങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു എന്നാണ് ഗഡ്കരി പ്രസ്താവിച്ചത്. ഗ്രീന്‍ എക്സ്പ്രസ് ഹൈവേ വരുന്നതോടെ പൂനെക്കും ബംഗളൂരുവിനും ഇടയില്‍ മൂന്നര മുതല്‍ നാല് മണിക്കൂര്‍ മതിയാവും. മുംബയ് -പൂനെ എക്സ്പ്രസ് ഹൈവേയില്‍ പൂനെ റിംഗ് റോഡിന് സമീപത്ത് നിന്നാവും ബാംഗ്ലൂരിലേക്കുള്ള ഹൈവേ ആരംഭിക്കുക. ഇതു പോലെയുള്ള 27 ഗ്രീന്‍ എക്സ്പ്രസ് ഹൈവേകളാണ് രാജ്യത്ത് അടുത്തതായി വരുന്നത്. നാഷണല്‍ വാട്ടര്‍ ഗ്രിഡ് പോലെ നാഷണല്‍ ഹൈവേ ഗ്രിഡ് വികസിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
സ്വപ്നം സാദ്ധ്യമോ
ഗ്രീന്‍ എക്സ്പ്രസ് ഹൈവേകളില്‍ ആയിരം കിലോമീറ്റര്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് താണ്ടാന്‍ കഴിയുമോ ? ഈ ചോദ്യത്തിന് ഉത്തരം നല്‍കണമെങ്കില്‍ ഒരു വാഹനം മണിക്കൂറില്‍ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കണം. അതായത് ചിലയിടങ്ങളിലെങ്കിലും വാഹനം 230-250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചെങ്കില്‍ മാത്രമേ ശരാശരി 200 കിലോമീറ്റര്‍ വേഗത നിലനിര്‍ത്താനാവു. ഇത്രയും സ്പീഡില്‍ സഞ്ചരിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടോ എന്നതും ചോദ്യമാണ്. എന്നാല്‍ വിദേശ കാര്‍ നിര്‍മ്മാതാക്കളുടെ ഓഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ്, ലാന്‍ഡ് റോവര്‍ തുടങ്ങിയ കാറുകള്‍ക്ക് നിലവില്‍ 200 കിലോമീറ്റര്‍ ശരാശരി വേഗത നിലനിര്‍ത്താനുള്ള ശേഷിയുണ്ട്. എന്നാല്‍ ഈ വേഗത്തില്‍ ഇന്ത്യയിലെ റോഡുകളിലൂടെ സഞ്ചരിക്കാനാവില്ലെന്ന് മാത്രം. ഗ്രീന്‍ എക്സ്പ്രസ് ഹൈവേ ഇന്ത്യയില്‍ നടപ്പിലായാലും മികച്ച ഡ്രൈവിംഗിന് പരിശീലനം അത്യാവശ്യമാണ്.
ബൈജൂസില്‍നിന്ന് പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്കായി പ്രാര്‍ഥിക്കുന്നു, സംരംഭകര്‍ രാഹുല്‍ ദ്രാവിഡ് സ്റ്റൈല്‍ ചിന്തിക്കണം -സുനില്‍ ഷെട്ടി
മുംബൈ: മലയാളി ടെക് സംരംഭകനായ ബൈജു രവീന്ദ്രന്റെ ‘ബൈജൂസ്’ ആപ്പില്‍നിന്ന് പിരിച്ചുവിടുന്ന 2,500 തൊഴിലാളികള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് ബോളിവുഡ് നടനും വ്യവസായിയുമായ സുനില്‍ ഷെട്ടി.
കമ്ബനി എടുത്ത തീരുമാനം അത്ര എളുപ്പമുള്ളല്ലെന്ന് അദ്ദേഹം ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. സംരംഭകര്‍ രാഹുല്‍ദ്രാവിഡിനെ പോലെ ക്ഷമയോടെ സ്ഥിരത അവലംബിക്കുന്ന രീതിയെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഒരു കമ്ബനി അതിന്റെ 2500 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ആ തീരുമാനം അതിന്റെ നാലിരട്ടി, അതായത് 10,000 ജീവിതങ്ങളെ ബാധിച്ചിട്ടുണ്ടാകും. ഇത് എളുപ്പമുള്ള തീരുമാനമല്ല എന്ന് ഞാന്‍ കരുതുന്നു. അവര്‍ ആഘാതത്തില്‍നിന്ന് മുക്തമായി എത്രയും വേഗം സ്വന്തം കാലില്‍ തിരിച്ചെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു” -ബൈജൂസിന്റെ പേര് പറയാതെ സുനില്‍ ഷെട്ടി എഴുതി.
ഇന്ത്യയില്‍ ഇപ്പോഴും ബിസിനസ് സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘നേരത്തെ ഉണ്ടായിരുന്നത്ര വേഗത ഇല്ലെങ്കിലും രാജ്യത്തെ ജനസംഖ്യയും അവരുടെ അഭിലാഷങ്ങളും നല്ല ബിസിനസുകള്‍ക്ക് വളര്‍ച്ചക്കുള്ള വലിയ അവസരമാണ് നല്‍കുന്നത്. ഏറെക്കാലം മുന്‍കൂട്ടി കണ്ട് ചിന്തിക്കുക, സ്പ്രിന്റും മാരത്തണും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ആലാചിക്കുക, രാഹുല്‍ ദ്രാവിഡിനെ പോലെ ചിന്തിക്കുക. മന്ദഗതിയിലാണെങ്കിലും സ്ഥിരതയുള്ള വളര്‍ച്ചയാണ് ഏറെ മികച്ചത്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ഇത് നല്ല സമയമാണ്. അതിജീവന ചിന്താഗതിയിലേക്ക് മാറുക, ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയവ പ്രവര്‍ത്തന തത്വങ്ങളായി സ്വീകരിക്കണം’ – നടന്‍ അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 2,500 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. 2021 സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. പ്രതിദിനം 12.5 കോടിയാണ് കമ്ബനിയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്ബനിയുടെ വരുമാനത്തിലും ഇടിവുണ്ടായിരുന്നു. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു.
2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാകാത്തത് കനത്ത തിരിച്ചടിയാണ് ബൈജൂസിന് നല്‍കുന്നത്. കോവിഡ് മൂലം ഇക്കാലത്ത് സ്കൂളുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. എല്ലാവരും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിയുന്ന കാലഘട്ടത്തിലും നേട്ടമുണ്ടാക്കാനാകാത്തതാണ് ബൈജൂസിന് തിരിച്ചടിയാവുന്നത്.
അതേസമയം ഓഡിറ്ററായ ഡിലോയിറ്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്ബത്തിക വിവരങ്ങള്‍ പുറത്ത് വന്നത്. ബൈജൂസ് ലാഭം കണക്കാക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കോര്‍പറേറ്റ് മന്ത്രാലയത്തില്‍ സാമ്ബത്തിക റിപ്പോര്‍ട്ടിന്റെ സമര്‍പ്പണം വൈകുന്നതിലേക്ക് നയിച്ചത്. എന്നാല്‍, 2022 സാമ്ബത്തിക വര്‍ഷത്തില്‍ വരുമാനം 10,000 കോടിയായെന്ന് ബൈജൂസ് പറയുന്നുണ്ട്. ആ വര്‍ഷത്തിലെ ലാഭമോ നഷ്ടമോ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.