മുംബൈ: ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘പഠാനെ’തിരെ കേസെടുത്ത് മുംബൈ പൊലീസ്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി.
സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതിനിടെ ‘പഠാൻ’ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തത്. ചിത്രത്തിലെ ഒരു ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതേ ചൊല്ലി ആയിരുന്നു വിവാദങ്ങൾ ഉയർന്നത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം ഹിന്ദുസംഘടനകളും ഏറ്റെടുക്കുക ആയിരുന്നു.
2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. അതുകൊണ്ട് തന്നെ എസ്ആര്‍കെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിവാദങ്ങള്‍ക്ക് വഴിവച്ച ബെഷറം രംഗ് ഗാനം രണ്ട് ദിവസം മുന്‍പാണ് റിലീസ് ചെയ്തത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഷാരൂഖ് ഖാന്റെ ‘പഠാൻ’ വിലക്കണം; ഉലമ ബോർഡും രംഗത്ത്
ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.
മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം. പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അനസ് അലി പറഞ്ഞു. സിനിമയിലെ ഗാനം ഹിന്ദുത്വത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിഹാറിലെ ഒരു അഭിഭാഷകൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
പഠാനിലെ ആദ്യ ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഈ ഗാനത്തിൽ ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാടിയാണ് മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി അടക്കം ബിജെപി നേതാക്കൾ ആദ്യം രംഗത്ത് വന്നത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം ഹിന്ദുസംഘടനകളും ഏറ്റെടുത്തു.
ഏഴ് സംസ്ഥാനങ്ങളിൽ പ്രതിഷേധം അരങ്ങേറി. അതിനിടെയാണ് മുസ്ലീം വിഭാത്തിൽ നിന്നും എതിർപ്പ് ഉയരുന്നത്. അതേസമയം ബിഹാറിലെ മുസാഫർപൂരിലെ അഭിഭാഷകനായ കുമാർ ഓജയെന്നയാൾ സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചു. ഹിന്ദുത്വത്തെ അപമാനിക്കുന്ന ചിത്രം വിലക്കണമെന്നാണ് ആവശ്യം.
അതേസമയം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് പഠാന്‍. ജനുവരി 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.