Home Featured ഭക്ഷണത്തിനായി ഒരു വര്‍ഷം 42 ലക്ഷം രൂപ; ഡെലിവെറി ആപ്പിന്റെ വെളിപ്പെടുത്തല്‍, ആളെ തിരക്കി സോഷ്യല്‍ മീഡിയ

ഭക്ഷണത്തിനായി ഒരു വര്‍ഷം 42 ലക്ഷം രൂപ; ഡെലിവെറി ആപ്പിന്റെ വെളിപ്പെടുത്തല്‍, ആളെ തിരക്കി സോഷ്യല്‍ മീഡിയ

ആളുകള്‍ ഭക്ഷണം ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഇക്കാലത്ത് ഒരു സാധാരണ സംഭവമാണ്. ലോക്ക്‌ഡൗണ്‍ സമയത്ത് ഇത് നിത്യ ജീവിതത്തിന്റെ ഭാഗമായ ഒരുകാര്യം കൂടിയായിരുന്നു.പലപ്പോഴും ഓണ്‍ലൈൻ വഴി ഭക്ഷണത്തിനു വേണ്ടി ചെലവാക്കുന്ന പൈസയെ കുറിച്ച്‌ നമ്മള്‍ കണക്കു വെക്കാറില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും ഇങ്ങനെ ചെലവാക്കുന്ന പൈസയുടെ കണക്കു നോക്കിയാല്‍ അത്ഭുതപ്പെട്ടുപോവും എന്നാണ് ഓണ്‍ലൈന്‍ ഡെലിവറി ആപ്പിന്‍റെ വാര്‍ഷിക കണക്ക് പുറത്ത് വന്നപ്പോള്‍ വ്യക്തമാവുന്നത്.മുംബൈ സ്വദേശിയായ യുവാവ് ഒരു വര്‍ഷം കൊണ്ട് വരുത്തിയത് 42.3 ലക്ഷം രൂപയുടെ ഭക്ഷണമാണെന്ന് കമ്ബനി വെളിപ്പെടുത്തുന്നു. അമ്ബരക്കേണ്ട, വാര്‍ഷിക ശമ്ബളത്തുകയല്ല എന്ന തലക്കെട്ടോടു കൂടി ഡെലിവറി ആപ്പ് കമ്ബനിയുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

ഈ യുവാവ് ആരാണെന്നറിയാന്‍ ഡെലിവറി ആപ്പിന്റെ പേജില്‍ നിരവധി കമന്റുകളാണ് വരുന്നത്. എന്നാല്‍ ഇത് പുറത്തുവിടാൻ കമ്ബനി തയ്യാറല്ല.ചിക്കൻ ബിരിയാണിക്ക് ആണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളതെങ്കിലും വെജ് ബിരിയാണിക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഏറ്റവുമധികം ബിരിയാണി വിറ്റുപോയത് ഇന്ത്യ- പാക് ക്രിക്കറ്റ് ലോകകപ്പ് മല്‍സരം നടക്കുന്നതിനിടെയാണ്. 70 ബിരിയാണിയാണ് ആ ദിവസം ചണ്ഡീഗഡിലെ ഒരു കുടുംബം ഓര്‍ഡര്‍ ചെയ്തത്.269 ഇനം ഭക്ഷണം ഒറ്റ ഓര്‍ഡറില്‍ വാങ്ങിയ ആളെ കടത്തിവെട്ടി ശ്രദ്ധ നേടിയത് 207 പീത്സകള്‍ ഒന്നിച്ച്‌ വാങ്ങിയ ഭുവനേശ്വര്‍ സ്വദേശിയാണ്. ബെംഗളൂരുവില്‍ മാത്രം കഴിഞ്ഞ വര്‍ഷം വിറ്റുപോയത് 85 ലക്ഷത്തോളം ചോക്ക്ലേറ്റ് കേക്കുകളാണ്.

കഴിഞ്ഞ പ്രണയദിനത്തില്‍ മിനുട്ടില്‍ 271 കേക്കുകളാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഇന്ത്യയില്‍ വിറ്റുപോയിരിക്കുന്നത്‌.ആളുകള്‍ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കാം ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് 2023ല്‍ ഉണ്ടായിട്ടുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group