Home Featured മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെ 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി. 7.29ന് മൂന്നാം നമ്ബര്‍ ഷട്ടറും 7.30ന് നാലാം നമ്ബര്‍ ഷട്ടറും ഉയര്‍ത്തി.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. അതിനിടെ, മഴ ശക്തമായാല്‍ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കി.

അണക്കെട്ടിന്റെ 3, 4 സ്പില്‍വേ ഷട്ടറുകള്‍ 35 സെന്റമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. രണ്ടു ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം.അതേസമയം പ്രദേശത്ത് മഴ തുടരുകയാണ്. മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.രാജനും മുല്ലപ്പെരിയാറിലെത്തി. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവന്നേക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group