Home Featured രാജിക്ക് പിന്നാലെ മറ്റൊരു സുപ്രധാന തീരുമാനം കൂടി: മുകേഷ് അംബാനി ഒരുക്കുന്നത് ബിഗ് പ്ലാൻ

രാജിക്ക് പിന്നാലെ മറ്റൊരു സുപ്രധാന തീരുമാനം കൂടി: മുകേഷ് അംബാനി ഒരുക്കുന്നത് ബിഗ് പ്ലാൻ

ന്യൂഡൽഹി: വ്യവസായ പ്രമുഖനായ അംബാനി തന്നെ ബിസിനസ് ജീവിതത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരുന്നതയാണ് സൂചന. കഴിഞ്ഞദിവസങ്ങളിൽ പുറത്തുവരുന്നറിപ്പോർട്ടുകളും അക്കാര്യം തന്നെയാണ്സൂചിപ്പിക്കുന്നത്. ഏഷ്യയിലെ ഏറ്റവുംസമ്ബന്നമായ കുടുംബങ്ങളിൽ ഒന്നാണ് റിലയൻസ്.

റിലയൻസിന്റെ അമരത്ത് നിന്ന് റിലയൻസിനെ മുന്നോട്ടു കൊണ്ടുപോകുന്നത് മുകേഷ് അംബാനി തന്നെയാണ്. എന്നാൽ മുകേഷ് അംബാനി റിലയൻസിന്റെ അമരത്ത് നിന്ന് പതിയെ പിന്മാറുകയാണ് എന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്.ഒരു തലമുറമാറ്റത്തിന് അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്.കഴിഞ്ഞദിസമാണ് റിലയൻസ് ജിയോയുടെ തലപ്പത്തേക്ക് മുകേഷ് തന്റെ മകൻ ആകാശ് അംബാനിയെ കൊണ്ടുവന്നത്.

മുകേഷ് അംബാനിയുടെ മകൻ എന്നതിലുപരി റിലയൻസ് ജിയോയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന ആകാശ് അംബാനിയാണ് ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ടത്. റിലയൻസ് ജിയോ ബോർഡിൽ നിന്ന് മുകേഷ് അംബാനി രാജിവെക്കുകയും ചെയ്തു.

1

31 കാരനായ ആകാശ് അംബാനി ബ്രൗൺ സർവകലാശാലയിൽ നിന്ന് സാമ്ബത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 2020ൽ അദ്ദേഹം ശ്ലോക മേത്തയെ വിവാഹം കഴിച്ചു, അവർക്ക് പൃഥ്വി എന്ന മകനുണ്ട്. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായുള്ള ആകാശിന്റെ സ്ഥാനക്കയറ്റം ജിയോയുടെ ഡിജിറ്റൽ സേവന യാത്രയിൽ അദ്ദേഹം നൽകിയ സംഭാവനകളെ അംഗീകരിച്ചാണ് എന്ന കമ്ബനി ബോർഡ് പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ മേഖലയിൽ ജിയോ നടത്തിയ പ്രധാന ചുവടുവെയ്പുകളിലെല്ലാം നേതൃത്വം നൽകിയത് ആകാശ് അംബാനിയാണ്. 2017-ൽ ജിയോഫോൺ പുറത്തിറക്കുന്നതിലും ആകാശ് അംബാനി വലിയ പങ്കുവഹിച്ചെന്ന് കമ്ബനി പറയുന്നു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ആകാശ് അംബാനി.ഇഷ അംബാനിയും അനന്ത് അംബാനിയും സഹോദരങ്ങളാണ്.

2

ആകാശ് പിന്നാലെ ഇഷയ്ക്കും കമ്ബനിയുടെ സുപ്രധാന ചുമതല കൈമാറിയിരിക്കുകയാണ് മുകേഷ് അംബാനി. ഇഷ അംബാനിയെ കമ്ബനിയുടെ റീട്ടെയിൽ ശൃംഖലയുടെ തലപ്പത്ത് എത്തിച്ചിരിക്കുകയാണ് മുകേഷ് അംബാനി. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു ഇഷ. ഇഷ അംബാനിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും.

3

എന്നാൽ സംഭവം ഔദ്യോഗികമായി സ്ഥികരീകരിച്ചിട്ടില്ല. പ്രതികരിക്കാൻ കമ്ബനി മുന്നോട്ടു വന്നിട്ടില്ല. ഔദ്യോഗികമായ അറിയിപ്പ് വരുന്നത് വരെ വിവരം വെളിപ്പെടുത്തരുതെന്ന് ഇഷ തന്നെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇഷയുടെ ഇരട്ട സഹോദരനാണ് ആകാശ് അംബാനി.21 കാരനായ അനന്ത് അംബാനി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെയും ജിയോ പ്ലാറ്റ്ഫോമുകളുടെയും ഡയറക്ടറാണ്.

4

റിലയൻസ് റീട്ടെയിലും, റിലയൻസ് ജിയോയും റിലയൻസ് കുടുംബത്തിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. മുകേഷ് അംബാനിയുടെ മുൻനിര സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 217 ബില്യൺ ഡോളർ ആസ്തിയുണ്ട്. ഇതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് മുകേഷ് അംബാനി.

5

മുകേഷ് അംബാനി ആരംഭിച്ച റിലയൻസ് ഇൻഫോകോം ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോൾ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് എന്നറിയപ്പെടുന്നത്. റിലയൻസ് ഇൻഡസ്റ്റീസിന്റെ ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇദ്ദേഹത്തിനാണ് കമ്ബനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത്. കമ്ബനിയിൽ ഇദ്ദേഹത്തിന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group