ബയോഇൻഫർമാറ്റിക്സ് രംഗത്തു ഗവേഷണ പരിശീലനങ്ങൾളും, പിജി / പിഎച്ച്ഡി അടക്കമുള്ള പ്രോഗ്രാമുകളും നടത്തിവരുന്ന സ്ഥാപനമാണ് കേന്ദ്ര, കർ ണാടക സർക്കാരുകളുടെ സഹായത്തോടെ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഐബിഎബി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി). www.ibab.ac.in. പഠിച്ചു യോഗ്യത നേടുന്ന മിക്കവർക്കും മികച്ച ജോലിയും കിട്ടിവരുന്നു.
ഇവിടത്തെ “ബയോടെക്നോളജി & ബയോഇൻഫർമാറ്റിക്സ് എംഎസി’ ഇരട്ട സ്പെഷ് ലൈസേഷൻ പ്രോഗ്രാം ജൂലൈ 18നു തുടങ്ങും. ബാംഗ്ലൂർ സർവകലാശാലയാണ് മാസ്റ്റർ ബിരുദം നൽകുന്നത്. മേയ് 7 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
ഏതെങ്കിലും സയൻസ് ടെക്നോളജി / മെഡിസിൻ (ബി എസ്സി, വിടെക്, ബിഫാം, എംബിബിഎസ്, ബിഡിഎസ്, ബിവിഎസ്സി പോലെ), അഥവാ ലൈഫ് സയൻസസ് (സുവോളജി, ബോട്ടണി, ജനറ്റിക്സ്, ഹ്യൂമൻ ബയോളജി, ജനറൽ ലൈഫ് സയൻസസ്, ഇക്കോളജി, എൻവയൺമെന്റൽ ബയോളജി തുടങ്ങിയവ), ബയോഇൻഫർമാറ്റിക്സ്,
ബയോടെക്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഏതെങ്കിലും എൻജിനീയറിങ് ശാഖ, ഫാർമസ്യൂട്ടിക്കൽ സയൻസസ്, അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി മുതലായവയിലെ ബാച്‌ലർ ബിരുദം 50% മാർക്കോടെ ജയിച്ചവർക്കാണ് പ്രവേശനം.
പഠനം ഇടയ്ക്കു നിർത്തിപ്പോയവർക്കും ജോലിയിലിരിക്കുന്ന വർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല
മാക്സ്, ഫിസിക്സ്, കെമി സ്ട്രി, ലൈഫ് സയൻസസ് എന്നിവയടങ്ങിയ ഓൺലൈൻ പരീക്ഷയിൽ മികവുളളവരെ ഓൺലൈ നായോ ബെംഗളൂരുവിൽ നേരിട്ടോ ഇന്റർവ്യൂ ചെയ്യും. പരീക്ഷാ സിലബസും ഇന്റർവ്യൂ വിവരങ്ങളും സൈറ്റിൽ വരും.
രണ്ടു വർഷത്തെ കോഴ്സ് ഫീ 2,48,000 രൂപ. മറ്റു ഫീസ് പുറമേ ഹോസ്റ്റൽ താമസവും ഭക്ഷണവും ചേർത്ത് സെമസ്റ്ററിന് 27,600 രൂപ.