കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.കേരളത്തില്‍ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്ബരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.
എന്തൊരു വൃത്തികെട്ട മസാല: ഇന്ത്യൻ ഭക്ഷണത്തെ പരിഹസിച്ച് ഓസ്ട്രേലിയൻ വ്ളോഗര്‍: കണക്കിന് കൊടുത്ത് സോഷ്യല്‍ മീഡിയ
ഇന്ത്യൻ ഭക്ഷണത്തെയും മസാലകളെയും രൂക്ഷമായി പരിഹസിച്ച് പ്രമുഖ ഓസ്ട്രേലിയൻ വ്ളോഗർ ഡോ സിഡ്‌നി വാട്‌സൻ .വൃത്തികെട്ട മസാല എന്നും ഓവർ റേറ്റഡ് എന്നും അവർ പരിഹസിച്ചു.വീഡിയോ വൈറലായതോടെ വ്ളോഗറെ ട്രോളി നിരവധി പേരെത്തി.ഇന്ത്യൻ പാചകരീതിയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവരെ പഠിപ്പിച്ചു.സുഗന്ധവ്യഞ്ജനങ്ങള്‍ക്കായി അത്യധികം നിരാശരായ ഒരു ഗ്രൂപ്പില്‍ നിന്ന് വരുന്ന നഗ്നമായ പോരാട്ടമാണിത്, അതിനായി അവർക്ക് ലോകത്തിൻ്റെ ഭൂരിഭാഗവും കോളനിവത്കരിക്കേണ്ടിവന്നു.
അതെല്ലാം കഴിഞ്ഞിട്ടും അവർക്ക് കൃത്യമായി മസാല ചേർത്ത ഭക്ഷണം ഉണ്ടാക്കാൻ കഴിയാതെ വന്നതോടെ ചിക്കൻ ടിക്ക മസാല എന്ന ഇന്ത്യൻ വിഭവം ഉണ്ടാക്കേണ്ടി വന്നു. നിങ്ങളുടെ പാചക സംസ്‌കാരം മോശമാണെന്ന് അംഗീകരിച്ച് മുന്നോട്ട് പോകുക, ഒരു ഉപയോക്താവ് പറഞ്ഞു.ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൻ്റെ നിയന്ത്രണത്തിനായി യൂറോപ്യൻ രാജ്യങ്ങള്‍ യുദ്ധം ചെയ്യാറുണ്ടായിരുന്നു.മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേർത്തു