ബെംഗളുരു • ബെളഗാവി അതിർത്തി പ്രശ്നത്തിന്റെ പേരിൽ ഒരു വിഭാഗം കന്നഡ അനുകൂല സംഘടനകൾ 31ന് നടത്തുന്ന കർണാടക ബന്ദിനെ പിന്തുണയ്ക്കി ല്ലെന്ന് മണ്ഡ്യ എംപി സുമലത. പുതുവർഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ വ്യാപാര മേഖലയെ ബന്ദ് തളർത്തുമെന്നതിനു പുറമേ ജനം വലയുന്ന സാഹചര്യമു ണ്ടാകും. അതേ സമയം ബെളഗാവിക്കു വേണ്ടി കർണാടക സർക്കാർ നടത്തുന്ന പോരാട്ടങ്ങൾക്ക്
ഒപ്പമാണു താനെന്നും സുമലത വ്യക്തമാക്കി.
ബെളഗാവിയെ . മഹാരാഷ്ട്രയ്ക്കൊപ്പം ചേർക്കണമെന്ന ആവശ്യവുമായി പ്രതിഷേധിക്കുന്ന മഹാരാഷ്ട്ര ഏകകരൺ സമിതിയും (എംഇഎസ്) | കന്നഡ സംഘടനകളും തമ്മിൽ 13 മുതൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ ഭാഗമായാണ് ബന്ദ്. മറാഠ വാദികളായ എംഇഎ സിനെ നിരോധിക്കണമെന്നാണു കന്നഡ സംഘടനകൾ ആവശ്യം.