Home Featured അങ്കത്തിനൊരുങ്ങി അച്ഛനും മകനും; മമ്മൂട്ടി, ദുൽഖർ ചിത്രങ്ങൾ ഒരേ ദിവസം റിലീസ്

അങ്കത്തിനൊരുങ്ങി അച്ഛനും മകനും; മമ്മൂട്ടി, ദുൽഖർ ചിത്രങ്ങൾ ഒരേ ദിവസം റിലീസ്

by കൊസ്‌തേപ്പ്

കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന തിയറ്ററുകളിലേക്ക് സിനിമകള്‍ വീണ്ടും എത്തിയിരിക്കുകയാണ്. മലയാളത്തില്‍ നിന്നും നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. അതില്‍ പ്രധാനം മമ്മൂട്ടി (Mammootty) നായകനായി എത്തുന്ന ഭീഷ്മപര്‍വ്വമാണ് (Bheeshma Parvam). മാര്‍ച്ച്‌ മൂന്നിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എന്നാല്‍ ഇതേദിവസം തന്നെ ദുല്‍ഖര്‍‍ സല്‍മാന്റെ(Dulquer Salmaan) ചിത്രവും റിലീസ് ചെയ്യുകയാണ്.

ദുല്‍ഖറിന്റെ കരിയറിലെ 33ാമത്തെ ചിത്രമായ ഹേയ് സിനാമികയാണ്(Hey Sinamika) റിലീസിനൊരുങ്ങുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം. ഈ ചിത്രവും മാര്‍ച്ച്‌ മൂന്നിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അതേസമയം, ‘ഹേയ് സിനാമിക’യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ഭീഷ്മപര്‍വ്വം സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം മാറ്റിവയ്ക്കുക ആയിരുന്നു. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ

You may also like

error: Content is protected !!
Join Our WhatsApp Group