Home Featured ടിപ്പു സുൽത്താനെ കേന്ദ്രീകരിച്ച് പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു

ടിപ്പു സുൽത്താനെ കേന്ദ്രീകരിച്ച് പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു

മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെ കേന്ദ്രീകരിച്ച് പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു. കർണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പവൻ ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ നോർത്ത് ഈസ്റ്റ് സ്ട്രാറ്റജിസ്റ്റും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിന്റെ ഉപദേശകനും എഴുത്തുകാരനുമായ രജത് സെത്തിയാണ് ചിത്രത്തിന്റെ ആശയം വികസിപ്പിച്ചതെന്നും ചിത്രത്തിനായി റിസേർച്ച് ചെയ്‌തെന്നും പോസ്റ്ററിൽ കാണിക്കുന്നുണ്ട്.

ഗുരുതരമായ ആരോപണങ്ങളാണ് മോഷൻ പോസ്റ്ററിൽ ടിപ്പുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ‘8000 അമ്പലങ്ങളും 27 പള്ളികളും തകർക്കപ്പെട്ടു, 40 ലക്ഷം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിതരായി, ഒരു ലക്ഷത്തിലധികം ഹിന്ദുക്കൾ ജയിലിലായി, കോഴിക്കോടുള്ള 2000ലധികം ബ്രാഹ്മണർ തുടച്ചുനീക്കപെട്ടു, ജിഹാദിന് വേണ്ടിയുള്ള അവന്റെ നിലവിളി തുടങ്ങിയത് 1783ലാണ്’, എന്നെല്ലാമാണ് മോഷൻ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

ഈ എഴുത്തുകളോടെ തുടങ്ങുന്ന മോഷൻ പോസ്റ്റർ അവസാനിക്കുന്നത് ടിപ്പുവിന്റെ മുഖം വികൃതമാക്കിയ ചിത്രത്തിലാണ്. മതഭ്രാന്തനായ സുൽത്താന്റെ കഥയെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ഇറോസ് ഇന്റർനാഷണലും രശ്മി ശർമ്മ ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘പി എം നരേന്ദ്ര മോദി’, ‘ബാൽ ശിവജി’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച സന്ദീപ് സിങ്ങും ഒപ്പം രശ്മി ശർമ്മയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

യൂട്യൂബ് വീഡിയോകള്‍ കണ്ട് ലൈക്ക് ചെയ്താല്‍ പണം അക്കൗണ്ടിലെത്തും.! പാര്‍ട് ടൈം ജോലിയിലൂടെ പണം സമ്ബാദിക്കാമെന്ന് വാഗ്ദാനം; യുവാവിന് നഷ്ടമായത് 1.33 കോടി രൂപ

പാര്‍ട്ട് ജോലിയിലൂടെ പണം സമ്ബാദിക്കാമെന്ന വ്യാജേന യുവാവിനെ കബളിപ്പിച്ച്‌ തട്ടിയെടുത്തത് 1.33 കോടി രൂപ. മുംബൈയിലെ മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ നാല്പത്തേഴുകാരനാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്.സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പാര്‍ട് ടൈം ജോലിയിലൂടെ ദിവസം 5000 മുതല്‍ 7000 വരെ സമ്ബാദിക്കാമെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. വാട്സാപ്പിലൂടെയാണ് തട്ടിപ്പുകാര്‍ ഇയാളെ പ്രലോഭിപ്പിച്ചത്. ഇതില്‍ വീണ ഇയാള്‍ മെസേജിലുണ്ടായിരുന്ന നമ്ബറില്‍ ബന്ധപ്പെട്ടു.

അയച്ചുതരുന്ന യൂട്യൂബ് വീഡിയോകള്‍ കണ്ട് ലൈക് ചെയ്താല്‍ മാത്രം മതിയെന്നായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്. യൂട്യൂബ് വീഡിയോ ലൈക് ചെയ്ത് സ്ക്രീന്‍ഷോട്ടെടുത്ത് അയച്ചുനല്‍കിയാല്‍ പണം ലഭിക്കും. 5000 രൂപ രജിസ്ട്രേഷന്‍ ഫീസ് വേണമെന്ന് ആവശ്യപ്പെട്ടത് ഇയാള്‍ അയച്ചുനല്‍കി.തട്ടിപ്പുകാര്‍ നല്‍കിയ ലിങ്കുകളിലെ വീഡിയോകള്‍ ലൈക് ചെയ്തതിന് ഇയാള്‍ക്ക് ആദ്യം പണം കിട്ടിത്തുടങ്ങി. ഇതോടെ വിശ്വാസ്യത വര്‍ധിച്ചു. 10,000 രൂപയോളം അക്കൗണ്ടിലെത്തി.

പിന്നീട് തട്ടിപ്പുകാര്‍ കൂടുതല്‍ പണം കിട്ടുമെന്ന് പ്രലോഭിപ്പിച്ച്‌ ഇയാളെ ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തു. ഗ്രൂപ്പിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം തങ്ങള്‍ക്ക് വന്‍ വരുമാനം കിട്ടിയെന്ന് പറഞ്ഞതോടെ ഇയാള്‍ക്ക് കൂടുതല്‍ വിശ്വാസമായി.

തുടര്‍ന്ന് ഏതാനും കമ്ബനികളില്‍ പണം നിക്ഷേപിക്കണമെന്നും ഇത് ലാഭത്തില്‍ തിരിച്ചുകിട്ടുമെന്നും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. അങ്ങനെ വിവിധ അക്കൗണ്ടുകളില്‍ 1.33 കോടി രൂപയോളം ഇയാള്‍ നിക്ഷേപിച്ചു. പിന്നീട് ഈ പണം തിരിച്ചുകിട്ടാതായതോടെയാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group