കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് റോബിൻ ബസ്. ബസിന്റെ യാത്ര വിവാദമായി തുടരുകയാണ്. ഇപ്പോഴിതാ റോബിൻ ബസിന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. സംവിധായകൻ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വർഷങ്ങൾക്ക് മുൻപ് സിനിമാ കഥ പറയുവാനായി തന്നെ റാന്നിയിൽ നിന്നും എറണാകുളത്ത് എത്തിച്ചത് റോബിൻ ബസ് ആണെന്നും റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുകയുമായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു.
റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മലയാളത്തിലേയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം തുടങ്ങും. പത്തനംതിട്ട, പാലക്കാട്, കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകൾ.
പ്രശാന്ത് മോളിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്. Based on a true story – ROBIN – All india tourist permit. കഥ പറഞ്ഞപ്പോൾ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിർമ്മാതാക്കളെ നന്ദിയോടെ ഓർക്കുന്നു. എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട് പ്രശാന്ത് മോളിക്കൽ ഡയറക്ടർ.
വിവാഹം വൈകുന്നതിനെച്ചൊല്ലി തര്‍ക്കം; പോലീസുകാരനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി
മധ്യപ്രദേശില്‍ പോലീസുകാരനെ പിതാവും സഹോദരനും കുടുംബസുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ഗ്വാളിയാര്‍ സ്വദേശിയായ സ്പെഷ്യല്‍ ആംഡ് ഫോഴ്സ് (എസ്.എ.എഫ്.) കോണ്‍സ്റ്റബിള്‍ അനുരാഗ് രജാവത് (32) ആണ് കൊല്ലപ്പെട്ടത്.പോലീസുകാരനായ പിതാവ് സുഖ്വീര്‍ രജാവത്, ഇളയമകൻ ഗോവിന്ദ്, കുടുംബസുഹൃത്ത് ബീം സിങ് പരിഹാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ വിവാഹം നടത്താത്തത് ചോദ്യം ചെയ്ത അനുരാഗുമായുണ്ടായ തര്‍ക്കം കയ്യങ്കളിയില്‍ കലാശിക്കുകയും പിതാവും സഹോദരനും കുടുംബ സുഹൃത്തും ചേര്‍ന്ന് അനുരാഗിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് ഭാക്ഷ്യം.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭോപ്പാലില്‍ ജോലി ചെയ്യുന്ന അനുരാഗ് തന്നെ വിവാഹം കഴിപ്പിക്കാത്തത് സംബന്ധിച്ച് സ്ഥിരം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. മദ്യപാനിയായിരുന്നതിനാല്‍ വിവാഹം തടസപ്പെട്ടു. ബുധനാഴ്ച അനുരാഗിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്ത് വീണ്ടും തര്‍ക്കമുണ്ടായി. പ്രശ്നം രൂക്ഷമായതോടെ ഗോവിന്ദ് അനുരാഗിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം മറവുചെയ്യാൻ ശ്രമിച്ചെങ്കിലും രാത്രി പെട്രോളിങ്ങിനെത്തിയ പോലീസിനുമുന്നില്‍ കുടുങ്ങുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെ ഗിര്‍വായ് പോലീസ് സ്റ്റേഷന് സമീപം പോലീസിനെകണ്ട് പരുങ്ങിയതോടെയാണ് മൂവരും പിടിയിലാകുന്നത്. മൂവരെയും കസ്റ്റഡിയിലെടുത്ത് അല്‍പ്പ സമയത്തിനകം എസ്.എ.എഫ്. പരിസരത്ത് കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.