ബെംഗളൂരു: ഓട്ടോകളിലും വെബ് ടാക്സികളിലും പരസ്യം സ്ഥാപിക്കുന്നത് വിലക്കാൻ ഗതാഗത വകുപ്പ്. വകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നത് നിയമവിരുദ്ധമാണെന്നു അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് ഇവ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും റോഡ് അപകടങ്ങൾക്കു കാരണമാകുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരപരിധിയിൽ ഫ്ലക്സുകളും ഹോർഡിങ്ങുകളും സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞതോടെ വാഹനങ്ങളിൽ പരസ്യം നൽകുന്നവരുടെ എണ്ണം വർധിച്ചിരുന്നു. പ്രതിമാസം 5000 രൂപ വരെയാണ് ഇത്തരത്തിൽ വാഹന ഉടമകൾക്കു ലഭിക്കുന്നത്.
ഇതുകൂടാതെ കൂടുതൽ കൂലി ഈടാക്കുകയും വായു, ശബ്ദ മലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്ന വാഹനങ്ങൾക്കു നേരെ നടപടിയുണ്ടാകുമെന്നും വകുപ്പ് വ്യക്തമാക്കി.
കർണാടക :വെള്ളം നിറഞ്ഞ ചെങ്കല്‍ ക്വാറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
മംഗളൂരു: മംഗളൂരുവില്‍ വെള്ളം നിറഞ്ഞ ചെങ്കല്‍ ക്വാറിയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.മംഗളൂരു ജോക്കാട്ടെ ഷിയാബ് ആണ് മരിച്ചത്.ഉളായിബെട്ട് കയറപ്പടവ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു ഷിയാബും സുഹൃത്തുക്കളും.
കളി കഴിഞ്ഞ് വെള്ളക്കെട്ടുള്ള ക്വാറിയില്‍ കുളിക്കുന്നതിനിടെ ഷിയാബ് മുങ്ങിമരിക്കുകയായിരുന്നു. മംഗളൂരു റൂറല്‍ പൊലീസ് കേസെടുത്തു.