Home Featured ബെംഗളൂരു: അത്താഴം വിളമ്ബുന്നതിനെച്ചൊല്ലി തര്‍ക്കം; ആദ്യം അമ്മയും പിന്നാലെ മകനും ജീവനൊടുക്കി

ബെംഗളൂരു: അത്താഴം വിളമ്ബുന്നതിനെച്ചൊല്ലി തര്‍ക്കം; ആദ്യം അമ്മയും പിന്നാലെ മകനും ജീവനൊടുക്കി

ബെംഗളൂരു: രാമനഗര ജില്ലയിലെ ഇജൂരില്‍ അത്താഴം വിളമ്ബുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ അമ്മയും മകനും ജീവനൊടുക്കി.കുമാരസ്വാമി ബ്ലോക്ക് സ്വദേശി സി. വിജയലക്ഷ്മി (50), മകന്‍ സി. ഹര്‍ഷ (25) എന്നിവരാണ് മരിച്ചത്. ഇജൂരില്‍ ബേക്കറി നടത്തിവരുകയായിരുന്നു കുടുംബം.കഴിഞ്ഞദിവസം രാത്രി പത്തരയോടെ ഹര്‍ഷ ബേക്കറിയില്‍നിന്ന് വീട്ടിലെത്തി അമ്മയോട് അത്താഴം വിളമ്ബിത്തരാന്‍ ആവശ്യപ്പെട്ടു.

ക്ഷീണമുള്ളതിനാല്‍ തന്നെ എടുത്തുകഴിച്ചോളാന്‍ വിജയലക്ഷ്മി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ഹര്‍ഷയുടെ പിതാവ് ഇടപെട്ട് ഭക്ഷണം വിളമ്ബാന്‍ ശ്രമിച്ചു. ഈ സമയം വിജയലക്ഷ്മി വീടിന് പുറത്തിറങ്ങി ഭൂഗര്‍ഭ ജലസംഭരണിയില്‍ ചാടുകയായിരുന്നു.ഉടന്‍തന്നെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. ഇതില്‍ മനംനൊന്ത ഹര്‍ഷ വീട്ടില്‍ തിരിച്ചെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാമനഗര പോലീസ് കേസെടുത്തു.

കണ്ണൂരില്‍ വീടിന് തീയിട്ടു; പിന്നില്‍ അജ്ഞാതസംഘമെന്ന് വീട്ടുടമ

കണ്ണൂര്‍* : പാറക്കണ്ടി പ്രദേശത്തെ വീടിന് തീയിട്ട് അജ്ഞാതര്‍. പാറക്കണ്ടി മദ്യശാലയ്ക്ക് സമീപമുള്ള ശ്യാമളയുടെ വീടാണ് അഗ്‌നിക്കിരയായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ശബ്‌ദം കേട്ട് പുറത്തിറങ്ങിയതുകൊണ്ട് ശ്യാമള പൊള്ളലേല്‍ക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നുപഴയ കുപ്പിയും ആക്രി സാധനങ്ങളും പെറുക്കി ശേഖരിക്കുന്ന ഈ സ്ത്രീ തനിച്ചാണ് ഇവിടെ താമസിക്കുന്നത്. 40 വര്‍ഷത്തിലേറെയായി സ്വന്തമായുള്ള മൂന്ന് സെന്‍റ് സ്ഥലത്താണ് ഇവരുടെ താമസം.

കുപ്പിയും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട് എത്തിയപ്പോഴാണ് പ്രദേശവാസികളും സംഭവമറിഞ്ഞത്. ഉടന്‍ ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്‌ക്കുകയായിരുന്നു.ഡിസംബര്‍ 14ന് പുലര്‍ച്ചെയും വീടിന് തീപിടിച്ചിരുന്നു. അഗ്‌നിബാധയുണ്ടാവാന്‍ ഒരു സാധ്യതയും ഇല്ലാതിരിക്കെയാണ് സമാന സംഭവം ആവര്‍ത്തിച്ചത്.

ഇതുകൊണ്ടുതന്നെ ശ്യാമളയും പ്രദേശവാസികളും പറയുന്നത് അജ്ഞാതര്‍ തീയിട്ടതാണെന്നാണ്. ഇതിനുപിന്നിലുള്ളവരെ കണ്ടെത്തണമെന്നും പ്രദേശവാസി പ്രസന്ന പറയുന്നു.ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ശ്യാമളയെ ആദ്യം കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന്, കണ്ണൂര്‍ ഐആര്‍പിസിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group