Home Featured കർണാടക; യുവതിയുടെ ഒളിച്ചോട്ടം ലൗജിഹാദെന്ന് ആരോപണം;യുവാവ് അറസ്റ്റിൽ

കർണാടക; യുവതിയുടെ ഒളിച്ചോട്ടം ലൗജിഹാദെന്ന് ആരോപണം;യുവാവ് അറസ്റ്റിൽ

മംഗ്ളുറു: നാലു കുട്ടികളുടെ മാതാവായ ഹിന്ദു യുവതി മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു.സംഭവത്തില്‍ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ലവ് ജിഹാദ് ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നതോടെ കര്‍ണാടകയില്‍ സംഭവം വിവാദമായി മാറി. യുവാവിനെയും യുവതിയെയും മകളെയും പൊലീസ് കസ്റ്റഡയിലെടുത്തതായും ഇവരെ ചോദ്യം ചെയ്തുവരുന്നതായും അന്വേഷണം നടക്കുകയാണെന്നും ഗദഗ് പൊലീസ് സൂപ്രണ്ട് ബാബാ സാഹേബ നേമ ഗൗഡ പറഞ്ഞു.

തന്‍റെ ഭാര്യ ഹേമവതി തന്നെ ഉപേക്ഷിച്ച്‌ മഖ്ബൂല്‍ എന്നയാളെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച്‌ സ്വര്‍ണപ്പണിക്കാരനായ ഗദഗ് നിവാസി പ്രകാശ് ഗുജറാതി എന്നയാള്‍ രംഗത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. സംഭവത്തെ ലവ് ജിഹാദ് എന്ന് വിശേഷിപ്പിച്ച പ്രകാശ്, ഭാര്യയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മഖ്ബൂലിന്റെ വീട്ടുകാര്‍ അതിന് അനുവദിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും തന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിച്ചുവെന്നും മകളെയും ഒപ്പം കൂട്ടിക്കൊണ്ടുപോയെന്നും പറഞ്ഞു.

ഗോവയില്‍ വച്ചാണ് മഖ്ബൂല്‍ തന്റെ കുടുംബവുമായി പരിചയത്തിലായത്. മഖ്ബൂല്‍ കര്‍ണാടകക്കാരനായതിനാല്‍, അയാളുമായി ചങ്ങാത്തത്തിലായി. അടുത്ത് ഒരു വീട് വാടകയ്‌ക്കെടുത്തു. കുറച്ച്‌ സമയത്തിന് ശേഷം മഖ്ബൂല്‍ തന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിക്കുകയും അവളെ അജ്മീര്‍ ദര്‍ഗയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് മുസ്ലിമാക്കി വിവാഹം കഴിച്ചു.തന്റെ കുടുംബത്തെ തകര്‍ക്കരുതെന്നും ഭാര്യയെ തന്റെ അടുത്തേക്ക് തിരികെ വരാന്‍ അനുവദിക്കണമെന്നും മഖ്ബൂലിനോട് അഭ്യര്‍ഥിച്ചു. ഗദഗില്‍ തിരിച്ചെത്തി കുടുംബത്തോടൊപ്പം താമസം തുടങ്ങി.

എന്നിരുന്നാലും, കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ വീണ്ടും കാണാതാവുകയും മഖ്ബൂലിനൊപ്പം വീണ്ടും കാണുകയും ചെയ്തു’, പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതിനിടെ യുവതിയെ ഭര്‍ത്താവിന്റെയും മക്കളുടെയും അടുത്തേക്ക് തിരികെ അയക്കണമെന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശ്രീരാമസേന മുന്നറിയിപ്പ് നല്‍കി.

പാസഞ്ചര്‍ ട്രെയിന് മുന്നിലേക്ക് ട്രാക്ക് മാറി ഗുഡ്സ് ട്രെയിനെത്തി; കൊല്ലത്ത് വന്‍ അപകടം ഒഴിവായി

കൊല്ലം: ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്നത് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആശങ്കയുണ്ടാക്കി. ലോക്കോ പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിലൂടെയാണ് വന്‍ അപകടം ഒഴിവായത്.ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ ഏഴാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിനുനേരെയാണ് ഗുഡ്സ് ട്രെയിന്‍ എത്തിയത്.

ട്രാക്ക് മാറിയാണ് ഗുഡ്സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ഏഴാമത്തെ ട്രാക്കിലേക്ക് എത്തിയത്. പാസഞ്ചര്‍ ട്രെയിന്‍ കിടക്കുന്നതു കണ്ട ഗുഡ്സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് വേഗം കുറച്ച്‌ അപകടം ഒഴിവാക്കുകയായിരുന്നു. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗുഡ്സ് ട്രെയിന്‍ പിന്നിലേക്ക് എടുപ്പിച്ച്‌ എട്ടാമത്തെ ട്രാക്കിലേക്ക് മാറ്റുകയായിരുന്നു.കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ ട്രാക്ക് മാറി എത്തിയതോടെ ഇന്നലെ വൈകിട്ട് കൊല്ലത്തേക്കുള്ള ട്രെയിനുകള്‍ വൈകി.

ഗുഡ്സ് ട്രെയിന്‍ പിന്നിലേക്ക് എടുപ്പിച്ച്‌ ട്രാക്ക് മാറ്റാന്‍ സമയമെടുത്തതോടെ കൊല്ലത്തേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനുകളെല്ലാം മറ്റ് സ്റ്റേഷനുകളില്‍ പിടിച്ചിടേണ്ടിവന്നു.കൊല്ലം റെയില്‍വേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിലേക്ക് വരേണ്ട ഗുഡ്സ് ട്രെയിനാണ് ട്രാക്ക് മാറി പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ഏഴാമത്തെ ട്രാക്കിലേക്ക് വന്നത്. സിഗ്നല്‍ സംവിധാനത്തില്‍ പാളിച്ചയുണ്ടായോയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group