നിലമ്പൂർ: കരുളായില്‍ അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകള്‍ മരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരുളായിചെട്ടികുണ്ടുങ്ങല്‍ പുളിക്കത്തടത്തില്‍ രജിലയാണ് കൊല്ലപ്പെട്ടത്.അമ്മായിയമ്മയായ ശാന്ത വെട്ടുകത്തികൊണ്ട് രജിലയെ വെട്ടുകയായിരുന്നു.ശരീരമാസകലം വെട്ടേറ്റ രജില എന്ന 30കാരി വീട്ടില്‍ വച്ചുതന്നെ മരിച്ചു. രജിലയുടെ കുട്ടികളുടെ മുന്നില്‍ വച്ചാണ് ശാന്ത മരുമകളെ വെട്ടിക്കൊന്നത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്.വെട്ടേറ്റു വീണ രജില കുട്ടികളോടു വെള്ളം ആവശ്യപ്പെട്ടു. കുട്ടികള്‍ വെള്ളം നല്കുന്നതിനിടയില് മരണം സംഭവിക്കുകയായിരുന്നു. പൂക്കോട്ടുംപാടം പോലീസ് ശാന്തയെ വീട്ടില്‍നിന്നു കസ്റ്റഡിയില്‍ എടുത്തു.രജിലയുടെ ഭർത്താവ് സുനില്‍ രാവിലെ ഓട്ടോറിക്ഷയില്‍ ഓട്ടം പോയതായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ സുനില്‍ ഓട്ടോ ഡ്രൈവർ കൂടിയാണ്. രാവിലെ ചായ ചോദിച്ചപ്പോള്‍ ലഭിക്കാത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് ശാന്ത പോലീസിന് മൊഴി നല്‍കിയത്. മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ പൂക്കോട്ടുംപാടം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റും.