Home Featured കല്ലുവാതുക്കലില്‍ കരിയിലയില്‍ ശിശുവിനെ ഉപേക്ഷിച്ച മാതാവ് രേഷ്മക്ക് ജാമ്യം

കല്ലുവാതുക്കലില്‍ കരിയിലയില്‍ ശിശുവിനെ ഉപേക്ഷിച്ച മാതാവ് രേഷ്മക്ക് ജാമ്യം

കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാവ് രേഷ്മക്ക് ജാമ്യം. പരവൂര്‍ മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി90 ദിവസം പിന്നിട്ടതിനാല്‍ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. രേഷ്മയുടെ ഭര്‍ത്താവായ വിഷ്ണുവാണ് രേഷ്മയെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചത്. പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധി വിട്ട് പോവരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

ഫേസ്ബുക്ക് അധികൃതരില്‍നിന്ന് പൂര്‍ണ വിവരം ലഭിക്കാത്തതിനാല്‍ അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാത കാമുകനുവേണ്ടി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. പാരിപ്പള്ളി പൊലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്.

രേഷ്മയുടെ ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നീ രണ്ട് യുവതികള്‍ ആണ് ഫേസ്ബുക്കിലൂടെ രേഷ്മയോട് സംസാരിച്ചിരുന്നത്. ഈ യുവതികള്‍ പിന്നീട് ഇത്തിക്കര ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group