Home Featured മംഗളൂരുവില്‍ വീട്ടമ്മയും മകളും തൂങ്ങിമരിച്ച നിലയില്‍.

മംഗളൂരുവില്‍ വീട്ടമ്മയും മകളും തൂങ്ങിമരിച്ച നിലയില്‍.

മംഗളൂരു: മംഗളൂരുവില്‍ വീട്ടമ്മയെയും നാലുവയസ്സുകാരിയായ മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാര്‍കെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടിയല്‍ബെയില്‍ ആറാം ക്രോസിലെ വിജയ (33), മകളായ ഷോബിക (4) എന്നിവരാണ് മരിച്ചത്.ഇവരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ മംഗളൂരു സിറ്റി പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് സംഭവം. വിജയ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി കെട്ടി തൂക്കിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. 12 വയസ്സുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. ബന്ധുക്കള്‍ എത്തിയപ്പോള്‍ വിജയയെയും മകളെയും വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജെപ്പിനമൊഗരു സ്വദേശിയായ കേശവ, ബാബു, മമത എന്നിവരാണ് ആത്മഹത്യക്ക് ഉത്തരവാദികളെന്ന് കുറിപ്പിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തത്.

മുംബൈ ലോക്കല്‍ ട്രെയിനില്‍ സംഘര്‍ഷം; വയോധികന്‍ മരിച്ചു

മുംബൈ: ലോക്കല്‍ ട്രെയിനിന്‍റെ ലഗേജ് കംപാര്‍ട്ട്മെന്‍റില്‍ യാത്രികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വയോധികന്‍ മരിച്ചു.മുംബൈ പോര്‍ട്ട് ട്രസ്റ്റ് മുന്‍ ജീവനക്കാരന്‍ ബബന്‍ ഹാന്‍ഡെ(65) ആണ് മരിച്ചത്.സെന്‍ട്രല്‍ റെയില്‍വേ ലൈനിലെ കല്യാണ്‍ – ടിറ്റ്‌വാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് സംഭവം നടന്നത്.

ലഗേജ് കംപാര്‍ട്ട്മെന്‍റില്‍ മറ്റൊരു യാത്രികനുമായി ഉണ്ടായ തര്‍ക്കത്തിനിടെ തലയ്ക്ക‌ടിയേറ്റാണ് ഹാന്‍ഡെ മരണപ്പെട്ടത്.രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കംപാര്‍ട്ട്മെന്‍റിനുള്ളില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹാന്‍ഡെയുടെ മൃതദേഹം കണ്ടെത്തിയത്. ഹാന്‍ഡെയെ ആക്രമിച്ചയാളെ യാത്രികര്‍ ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group