ബെംഗളൂരു: ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ. ഉത്തര കന്നഡ മർക്കവാടയിൽ വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു.രുഗ്മിണി വിട്ടിൽ, മക്കൾ ശ്രീദേവി വിട്ടിൽ എന്നിവരാണ് മരിച്ചത്.
അപകടത്തിനു ശേഷം ഓടി കൂടിയ പ്രദേശവാസികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചങ്കിലും വീടിന്റെ അവശിഷ്ടങ്ങൾ മാറ്റി പുറത്ത് എടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.