Home Featured കർണാടക :മൂന്ന് ആണ്‍മക്കള്‍ മദ്യലഹരിയില്‍ വഴക്കിട്ട് ഏറ്റുമുട്ടുന്നത് കണ്ടുനില്‍ക്കാൻ കഴിയാതെ മാതാവ് ജീവനൊടുക്കി

കർണാടക :മൂന്ന് ആണ്‍മക്കള്‍ മദ്യലഹരിയില്‍ വഴക്കിട്ട് ഏറ്റുമുട്ടുന്നത് കണ്ടുനില്‍ക്കാൻ കഴിയാതെ മാതാവ് ജീവനൊടുക്കി

മംഗളൂരു: മൂന്ന് ആണ്‍മക്കള്‍ മദ്യലഹരിയില്‍ വഴക്കിട്ട് ഏറ്റുമുട്ടുന്നത് കണ്ടുനില്‍ക്കാൻ കഴിയാതെ മാതാവ് ജീവനൊടുക്കി.മംഗളൂരുവിനടുത്ത മുല്‍കി ലിങ്കപ്പയ്യ വനമേഖലയില്‍ കൊറമ്ബെട്ടു കോളനിയിലെ സുമിത്രയാണ്(44) മരിച്ചത്. ഇവരുടെ മക്കള്‍ മഞ്ചുനാഥ് (25),സഞ്ജീവ(22), പ്രഹ്ലാദ് എന്ന പ്രഭു(19)എന്നിവരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച രാവിലെ 11.30 തോടെയാണ് മൂന്ന് മക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുകയും ഏറ്റുമുട്ടുകയും ചെയ്തത്.

ഈ രംഗം കണ്ടുനില്‍ക്കാനാവാതെ സുമിത്ര വീടിന്റെ ഉത്തരത്തില്‍ സാരി കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പണമ്ബൂര്‍ അസി.കമീഷണറും മുല്‍കി പൊലീസ് ഇൻസ്പെക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി.

കർണാടകയിൽ 33 മന്ത്രിമാർക്കും പുത്തന്‍ ഇന്നോവ ഹൈക്രോസ്;എതിര്‍പ്പുമായി പ്രതിപക്ഷം

ബെംഗളൂരു: കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനം. 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്‌യുവികളാണ് വാങ്ങുന്നത്. 33 മന്ത്രിമാർക്കും പുതിയ കാർ വാങ്ങും. ഇതിനായി 9.9 കോടി രൂപ വകയിരുത്തി. ടെൻഡറില്ലാതെ, കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) ആക്‌ട് പ്രകാരം നേരിട്ടാണ് കാറുകൾ വാങ്ങുന്നത്. അതേസമയം, മുഴുവൻ മന്ത്രിമാർക്കും പുതിയ കാർ വാങ്ങുന്നതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ടോപ്പ് ട്രിമ്മിന്റെ ഓൺറോഡ് വില ഏകദേശം 39 ലക്ഷം രൂപയോളം വരും.

എസ്‌യുവികൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രം​ഗത്തെത്തി.കാറുകൾ വാങ്ങുന്നതിൽ എന്താണ് കുഴപ്പമെന്ന് ശിവകുമാർ ചോദിച്ചു. മന്ത്രിമാർക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ അവരുടെ സുരക്ഷ പ്രധാനമാണ്. കർണാടകയിൽ മന്ത്രിമാർക്ക് ചാർട്ടേഡ് ഫ്ലൈറ്റുകളും ഹെലികോപ്റ്ററുകളും ഇല്ല. ഞാൻ ഒരു സാധാരണ യാത്രാവിമാനത്തിലാണ് വന്നിറങ്ങിയതെന്നും ശിവകുമാർ പറഞ്ഞു. ഗൃഹ ലക്ഷ്മി പദ്ധതി ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മന്ത്രിമാർക്ക് കാർ വാങ്ങാൻ അനുമതി നൽകിയത്.

വികസന പ്രവർത്തനങ്ങൾക്ക പണമില്ലാതെ കാർ വാങ്ങുന്നതിനെയാണ് വിമർശിക്കുന്നതെന്ന് ബിജെപി പറഞ്ഞു.കോൺഗ്രസ് വാ​ഗ്ദാനങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് പണമില്ല. കാറുകൾക്ക് എവിടെയാണ് പണമെന്നും ബിജെപി എംഎൽഎ സി നാരായണസ്വാമി പറഞ്ഞു. 2013ൽ മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാനായി കോൺഗ്രസ് സർക്കാർ 5 കോടി രൂപ അനുവദിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group