Home Featured കർണാടക:മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു.

കർണാടക:മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു.

മംഗളൂരു: കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണുമരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട സ്വദേശിനി ഗുണവതി (39) യാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം.രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കുന്ദാപുര ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 10.10 ഓടെ മരണം സംഭവിച്ചതായി സഹോദരന്‍ സുബ്രയ ദേവാഡിഗ പറഞ്ഞു.

2022 ഡിസംബര്‍ 23ന് ഉഡുപ്പിയിലെ ഗവ. കൂസമ്മ ശംഭു ഷെട്ടി മെമ്മോറിയല്‍ ഹാജി അബ്ദുള്ള മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലിലായിരുന്നു പ്രസവം. 21 ദിവസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയത്. സഹോദരന്‍ സുബ്രയ ദേവാഡിഗയുടെ പരാതിയില്‍ കോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പതിനാറുകാരി വിവാഹത്തിന് സമ്മതിച്ചില്ല; കത്തി കൊണ്ട് കഴുത്തില്‍ കുത്തി, റോഡിലൂടെ വലിച്ചിഴച്ച്‌ 47 കാരന്‍

റായ്പൂര്‍: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് റായ്പൂരില്‍ പതിനാറുകാരിയെ 47കാരന്‍ കത്തിക്കൊണ്ട് കഴുത്തില്‍ കുത്തിയ ശേഷം നടുറോഡിലൂടെ വലിച്ചിഴച്ചു.സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.ശനിയാഴ്ച വൈകീട്ട് ഓംകാര്‍ തിവാരി എന്നയാള്‍ കത്തിക്കൊണ്ട് കുത്തിയ ശേഷം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം.

സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി നഗരത്തിലെ ഗുധിയാരി പ്രദേശത്തുള്ള ഓംകാര്‍ തിവാരിയുടെ പലചരക്ക് കടയിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൗമാരക്കാരിയെ ഇയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും പെണ്‍കുട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി കടയിലെ ജോലി ഉപേക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്ബത്തിക തര്‍ക്കവും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ശനിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ തിവാരി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി ബഹളം വയ്ക്കുകയും, പെണ്‍കുട്ടിയെ കത്തികൊണ്ട് ആക്രമിക്കുകയും കഴുത്തില്‍ കുത്തുകയുമായിരുന്നു. പെണ്‍കുട്ടി ഓടാന്‍ ശ്രമിച്ചെങ്കിലും തിവാരി അവളെ പിന്തുടര്‍ന്ന് മുടിപിടിച്ച്‌ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group