Home Featured രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയായത് സഹിക്കാനായില്ല;മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയായത് സഹിക്കാനായില്ല;മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. സംഭവത്തില്‍ . 25 കാരിയെ അറസ്റ്റ് ചെയ്തു. ഒസ്മാനാബാദ് സ്വദേശിനിയായ രേഖ ചവാന്‍(25) ആണ് പ്രതി. ഡിസംബര്‍ 27നാണ് ഖൈബയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രേഖയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. രണ്ടാമതും ഒരു മകളുണ്ടായി. ഇതോടെ രേഖ അസ്വസ്ഥയായി. തുടര്‍ന്ന് ഡിസംബര്‍ 29 ന് കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.

കുഞ്ഞ് മരിച്ചതായി അറിഞ്ഞയുടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവില്‍ മറ്റൊരു മകള്‍ ഉള്ളതിനാല്‍ അമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.

അജിത്തിന്‍റെ ‘തുനിവിന്’ സൗദി അറേബ്യയില്‍ നിരോധനം

ചെന്നൈ: തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. അജിത്തിന്‍റെ തുനിവ് ഈ വരുന്ന ജനുവരി 11നാണ് റിലീസ് ആകാനിരിക്കുന്നത്.  എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ നേര്‍കൊണ്ട പാര്‍വൈ, വലിമൈ) സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെഡ് ജൈന്‍റ് മൂവിസ് തമിഴ്നാട്ടിലും, ലൈക്ക പ്രൊഡക്ഷന്‍ വിദേശത്തും ചിത്രം വിതരണം ചെയ്യുന്നത്.

എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം സൌദി അറേബ്യയില്‍ ചിത്രത്തിന്‍റെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്‍റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ത്തികരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

നേരത്തെയും ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഉണ്ടായിട്ടുണ്ട്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാല്‍ നായകനായ എഫ്ഐആര്‍ എന്നിവയ്ക്കും ഉള്ളടക്കത്തിന്‍റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ലഭിച്ചിരുന്നു. 

നേരത്തെ മോഹന്‍ലാല്‍ ചിത്രമായ മോണ്‍സ്റ്ററും സമാനമായ അവസ്ഥ ഗള്‍ഫില്‍ നേരിട്ടുവെന്ന് വിവരമുണ്ടായിരുന്നു. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചെന്നാണ് മൂവി ട്രാക്കേഴ്‍സായ  ലെറ്റ്‍സ് സിനിമ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പ്പിച്ചാണ് പിന്നീട് പ്രദര്‍ശനാനുമതി വാങ്ങിയത്.

തുനിവിന്‍റെ തിരക്കഥ എച്ച് വിനോദിന്റേത് തന്നെയാണ് . മഞ്‍ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  ജോണ്‍ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാര്‍, ആമിര്‍, അജയ്, സബി, ജി പി മുത്തു തുടങ്ങി ഒട്ടേറെ താരങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.’തുനിവി’ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. 

You may also like

error: Content is protected !!
Join Our WhatsApp Group