ബംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുത കമ്ബിയില്‍ ചവിട്ടി യുവതിയും കുഞ്ഞും മരിച്ചു. ബംഗളൂരു സ്വദേശിനി സൗന്ദര്യ, ഒൻപത് മാസം പ്രായമുള്ള മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്.തമിഴ്നാട്ടില്‍ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം.തമിഴ്നാട്ടില്‍ നിന്നും ട്രെയിനില്‍ ബെംഗളൂരുവിലെത്തിയ ഇരുവരും വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൈക്കുഞ്ഞുമായി നടന്ന് പോകവേ വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ റോഡരികില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു.
ഇരുട്ടായതിനാല്‍ യുവതി വൈദ്യുതി കമ്ബി കാണാനാവാതെ ചവിട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമം.സംഭവത്തില്‍ കടുഗോഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂര്‍ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ് (ബെസ്കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്ബോള്‍ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന അമ്മയെയും മകളെയുമാണ് കണ്ടത്.
വിശദമായ അന്വേഷണം നടക്കുന്നുണ്ട്, ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് വരികയാണ്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവകുമാര്‍ ഗുണാരെ വ്യക്തമാക്കി.
എന്റെ ഹൃദയം തകര്‍ന്ന പോലെ: ദുഃഖം പങ്കുവച്ച് ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച നടി രേഖ
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്ന താരമാണ് രേഖ ഭോജ്.അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇതിനു പിന്നാലെ പ്രതികരണവുമായി നടി രേഖാ ഭോജുമെത്തി.ഹൃദയം തകര്‍ന്ന പോലെ. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്’- എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഈ ലോകകപ്പില്‍ ഇന്ത്യ വിജയിച്ചാല്‍ വിശാഖപട്ടണത്തിലെ ബീച്ചിലൂടെ നഗ്നയായി ഓടും എന്ന് രേഖ ഭോജ് പ്രഖ്യാപിച്ചിരുന്നു. അതിനെ വിമര്‍ശിച്ചുകൊണ്ട് ഒരുപാട് പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള തന്ത്രമാണ് ഇതെന്നുള്ള ആരോപണമാണ് അവയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത് .എന്നാല്‍ എപ്പോഴാണ് സമയം, എപ്പോഴാണ് ഓട്ടം തുടങ്ങുക തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചവരും കുറവല്ല. എന്തായാലും പലതും കാണാമെന്ന് കാത്തിരുന്ന ആളുകളെ ടീം ഇന്ത്യ നിരാശരാക്കി.