ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് ഏകദേശം 400 കോടി രൂപയാണ് ചെലവായത്. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വധു പോലും ഇല്ല. ഏതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ കല്യാണം?നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹം, 1981 ജൂലായ് 29-ന് ബ്രിട്ടണിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന വെയില്‍സിലെ രാജകുമാരി ഡയാനയുടെയും രാജകുമാരന്‍ ചാള്‍സിന്റെയും വിവാഹമാണ് ലോകത്തിലെ ഇന്ന് വരെയുള്ള ചരിത്രത്തിൽ ഏറ്റവും ചെലവേറിയത്.
അന്ന്, ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും ആഡംബരവും രാജകീയവുമായ വിവാഹത്തിന് 110 മില്യൺ ഡോളറിലധികം ചെലവ് വന്നതായി കണക്കാക്കപ്പെടുന്നു, അതായത് 914 കോടിയിലധികം രൂപ.വെള്ളക്കുതിരകളെ പൂട്ടിയ രഥത്തില്‍ സൈനികവേഷത്തിലാണ് ചാള്‍സ് രാജകുമാരൻ വിവാഹവേദിയിലേയ്ക്ക് എത്തിയതെങ്കിൽ തവിട്ടുനിറത്തിലുളള കുതിരകളെ പൂട്ടിയ രഥത്തില്‍ പിതാവിനൊപ്പമാണ് ഡയാന എത്തിയത്.
ആറുലക്ഷത്തോളം ആളുകളാണ് പുതിയ രാജകുമാരിയെ കാണാനും സ്വീകരിക്കാനുമായി ബ്രിട്ടന്റെ തെരുവില്‍ ആ ദിവസം എത്തിയത്. 250 സംഗീതജ്ഞരുടെ തത്സമയ പരിപാടി കല്യാണത്തോടനുബന്ധിച്ച് നടന്നു. 1400 അതിഥികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു
ചാനലിന് പിന്നാലെ സ്റ്റാറ്റസ് അലര്‍ട്ട്; വാട്‌സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍
ചാനല്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചാനലിന്റെ സ്റ്റാറ്റസ് സംബന്ധിച്ച് ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. ചില രാജ്യങ്ങളില്‍ ഉള്ളടക്കത്തിന് നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും.നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചാനല്‍ ഉള്ളടക്കം പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച് ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് വിവരം നല്‍കുന്ന നോട്ടിഫിക്കേഷന്‍ ഫീച്ചറാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. അടുത്തിടെയാണ് ചാനല്‍ ഫീച്ചര്‍ ഇന്ത്യയില്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. ഇതിന് വലിയ സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍.