ഗോവ: കണ്ണൂരിൽ നിന്നും ഗോവയിൽ വിനോദ യാത്രക്കെത്തി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശിയായ നിർമൽ ഷാജു (21) ആണ് മരിച്ചത്. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ ശ്രീകണ്ടാപുരം ചെമ്ബേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് നിർമൽ. ഇന്നലെ വൈകിട്ടോടെ തിരയിൽ പെട്ട നിർമലിന്റെ മൃതദേഹം നേവി നടത്തിയ പരിശോധനയിലാണ്കണ്ടെത്തിയത്.
രോഗികള്‍ കൂടുന്നു; കര്‍ണാടകയില്‍ പൊതു ഇടങ്ങളില്‍ മാസ്ക് കര്‍ശനമാക്കി
ബംഗളൂരു: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു.പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കല്‍ കര്‍ശനമാക്കി. 24 മണിക്കൂറിനിടെ 525 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.വെയിറ്റര്‍മാരും കടക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച 525 പേരില്‍ 494 പേരും ബംഗളൂരുവിലാണ്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3,177 ആയി ഉയര്‍ന്നു.
ഇതില്‍ 3,061 പേരും ബംഗളൂരുവിലാണ്.സംസ്ഥാനത്ത് 2.31 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.