Home Featured ബെംഗളൂരു: സ്ത്രീയാത്രക്കാർ കൂടി; ബസ് സർവീസ് കൂട്ടണമെന്നാവശ്യവുമായി ജീവനക്കാർ രംഗത്ത്.

ബെംഗളൂരു: സ്ത്രീയാത്രക്കാർ കൂടി; ബസ് സർവീസ് കൂട്ടണമെന്നാവശ്യവുമായി ജീവനക്കാർ രംഗത്ത്.

ബെംഗളൂരു: സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതോടെ വനിതായാത്രികരുടെ എണ്ണത്തിൽ വൻ വർധന. വനിതാ യാത്രക്കാർ കൂടിയതിനാൽ ബസ് സർവീസുകളും വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി ജീവനക്കാർ രംഗത്തെത്തി.കർണാടക ആർ.ടി.സി. സ്റ്റാഫ് വർക്കേഴ്‌സ് ഫെഡറേഷനാണ് വിവിധ ആവശ്യങ്ങളും പരാതികളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയത്.

വനിതാ യാത്രക്കാർ കൂടിയതിനാൽ ബസ് സർവീസുകളും ആനുപാതികമായി വർധിപ്പിക്കണമെന്നതാണ് ഫെഡറേഷൻ സെക്രട്ടറി ഡി.വി. വിജയ്ഭാസ്‌കർ മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ പ്രധാന ആവശ്യം. സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധിയെ ക്കുറിച്ചും കത്തിൽ പറയുന്നുണ്ട്.

ശക്തിപദ്ധതി നടപ്പായി അഞ്ചു ദിവസംകൊണ്ട് കർണാടക ആർ.ടി.സി. യുടെ വിവിധ ബസുകളിൽ നിരവധി വനിതകളാണ് യാത്ര ചെയ്തത്.ബെംഗളൂരുവിൽ ബി.എം.ടി.സി. ബസുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, ബസുകളിൽ യാത്രക്കാർ കൂടിയെങ്കിലും മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല.

കത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ:സർക്കാർ ബസിൽ സൗജന്യയാത്രയുള്ളതിനാൽ വനിതകൾ സ്വകാര്യ ബസ്സുകളിലെ യാത്ര ഒഴിവാക്കി. ഇത് സ്വകാര്യ ബസുകളിലെ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്യാത്രക്കാരില്ലാത്തതിനാൽ സ്വകാര്യ ബസുകളിൽ നിക്ഷേപം നടത്തിയവർ നഷ്ടം നേരിടുന്നുയാത്രക്കാർ കൂടുകയും ബസുകൾ ആവശ്യത്തിന് ഇല്ലാതാവുകയും ചെയ്തതോടെ ജീവനക്കാരുടെ ജോലിഭാരം കൂടി.സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും മറ്റു ജീവനക്കാരെയും സർക്കാർ ഏറ്റെടുക്കണം2020 ജനുവരി വരെ 16,969 ഒഴിവുകളുണ്ടായിരുന്നു. ഒഴിവുകൾ നികത്താൻ സർക്കാർ നടപടി സ്വീകരിക്കണം

സൗജന്യബസ് യാത്ര ‘ഉപകാരമായി’; 11 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ യുവതി കാമുകനൊപ്പം പോയി

ബംഗലൂരു: ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം.അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഈ സൗജന്യ യാത്ര കാമുകനുമായി ഒന്നിക്കാനുള്ള സൗകര്യമൊരുക്കിയ കഥയാണ് ദക്ഷിണ കന്നഡയില്‍ നിന്നും പുറത്തു വന്നത്. 11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗിച്ച്‌ കാമുകനൊപ്പം കടന്നുകളഞ്ഞത്.

ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരില്‍ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.എന്നാല്‍ വിവാഹശേഷവും ഇവര്‍ പ്രണയബന്ധം തുടര്‍ന്നു. ഇതിനിടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് വന്നു. പ്രസവശേഷം വീട്ടില്‍ കഴിയവെ കാമുകന്‍ യുവതിയെ ഒന്നിച്ചു ജീവിക്കാനായി പുത്തൂരിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്റെ കയ്യില്‍ ഒരു രൂപ പോലും ഇല്ലെന്ന് യുവതി അറിയിച്ചു.

ഇതിനിടെയാണ് സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പദ്ധതി നിലവില്‍ വന്നതോടെ, ജൂണ്‍ 13 ന് യുവതി കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച്‌ കാമുകന്റെ അടുത്തേക്ക് പോയി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകന്റെ അടുത്താണെന്ന് കണ്ടെത്തി.വീട്ടുകാര്‍ കണ്ടെത്തിയെന്ന് മനസ്സിലാക്കിയതോടെ, യുവതിയും കാമുകനും അവിടെ നിന്നും മുങ്ങി. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ പുത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയും കാമുകനും സിദ്ധക്കാട്ടെ ഗ്രാമത്തില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group