ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ മുൻ ഭാര്യയുമായി ബന്ധമുണ്ടെന്ന കാരണത്താലാണ് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാമകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് പ്രതി രമേശ് മൊഴി നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാകാമെന്ന് കഴിഞ്ഞ ദിവസം തന്നെ സംശയമുണ്ടായിരുന്നു.അവിഹിത ബന്ധം ചൂണ്ടിക്കാട്ടി രമേഷ് തന്റെ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയിരുന്നു.
വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാമകൃഷ്ണനെ ഇതിനുമുൻപും രമേഷ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു.കൊലപാതകം നടന്ന ഇന്നലെ വൈകുന്നേരം 6 മണിയോടു കൂടി ബാഗില്‍ വെട്ടുകത്തിയുമായി ബസിലാണ് പ്രതി വിമാനത്താവളത്തിലെത്തിയത്.
തുടർന്ന് രാമകൃഷ്ണനായി ടെർമിനല്‍ -1ല്‍ കാത്തുനിന്നു. ശുചിമുറിക്കു സമീപത്തി വച്ച് രാമകൃഷ്ണനെ കണ്ട പ്രതി, ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാമകൃഷ്ണൻ തുംക്കൂർ മധുഗിരി സ്വദേശിയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഓണ്‍ലൈനില്‍ വാങ്ങിയ ടി.വി കേടായി- ഫ്ലിപ്കാര്‍ട്ടിന് 36000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി
വാറന്റി കാലാവധിക്കുള്ളില്‍ കേടായ ടി.വി മാറ്റി നല്‍കിയില്ലെന്ന പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 36,096 രൂപ നല്കാൻ ജില്ല ഉപഭോക്തൃ കോടതി ഫ്ലിപ് കാർട്ടിന് നിർദ്ദേശം നല്കി.സുഹൃത്തിന്റെ ഓണ്‍ലൈൻ അക്കൗണ്ടിലൂടെ വാങ്ങിയ ഉത്പന്നത്തിന് യഥാർത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ കഴിയില്ലെന്ന കമ്ബനിയുടെ വാദം കോടതി തള്ളി.ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കണ്‍സ്യൂമർ സർവീസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ആലങ്ങാട് സ്വദേശി എൻ.വി. ഡിനില്‍ സമർപ്പിച്ച പരാതിയിലാണ് നടപടി.
2019 ജനുവരിയില്‍ പരാതിക്കാരൻ 17,499 രൂപയ്ക്ക് ഫ്ലിപ്കാർട്ട് മുഖേന 40 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി സ്മാർട്ട് ടി.വി വാങ്ങി. ഒരു വർഷത്തെ വാറന്റിക്കു പുറമെ രണ്ട് വർഷത്തെ എക്സ്റ്റൻഡഡ് വാറന്റിയുമുണ്ടായിരുന്നു. 2021 ആഗസ്റ്റില്‍ ടി.വി പ്രവർത്തനരഹിതമായപ്പോള്‍ എതിർകക്ഷികളെ സമീപിച്ചു. വാറന്റി നിലവിലുള്ളതിനാലും റിപ്പയർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലും 11,096രൂപ തിരികെ നല്‍കാമെന്ന് എതിർകക്ഷികള്‍ അറിയിച്ചു.
എന്നാല്‍ വാഗ്ദാനം ചെയ്തതു പോലെ തുക നല്‍കിയില്ല. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.ഡിനില്‍ സ്വന്തം വിലാസത്തിലല്ല ടി.വി വാങ്ങിയത് എന്നതിനാല്‍ ഇയാള്‍ തങ്ങളുടെ ഉപഭോക്താവല്ലെന്നായിരുന്നു കമ്ബനിയുടെ നിലപാട്. തന്റെ വിലാസത്തില്‍ ഫ്ലിപ്കാർട്ടിന് ഷിപ്പിംഗ് സൗകര്യമില്ലാതിരുന്നതിനാലാണ് മറ്റൊരാളുടെ വിലാസത്തില്‍ വാങ്ങിയതെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു.
ഇത് ശരിവച്ച് യഥാർത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഫോറം വ്യക്തമാക്കി.ടി.വിയുടെ വിലയായി 11,096 രൂപയും നഷ്ടപരിഹാരമായി 20,000രൂപയും കോടതിച്ചെലവായി 15,000 രൂപയും അടക്കം ആകെ 36,096 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് വിധി. പരാതിക്കാരനുവേണ്ടി അഡ്വ. എസ്. അജോഷ് ഹാജരായി.