ബംഗളൂരു: തിരുപ്പതിയിലേക്ക് ജന്‍ശതാബ്ദി ട്രെയിന്‍ സര്‍വിസ് അടക്കമുള്ള 11 ദീര്‍ഘദൂര ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ സാധ്യത.ഇക്കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച നിവേദനം പി.സി. മോഹന്‍ എം.പിയാണ് സമര്‍പ്പിച്ചത്.
ബംഗളൂരു-ഭുവനേശ്വര്‍, ബംഗളൂരു-അമൃത്സര്‍ (സെക്കന്തരാബാദ്, ഡല്‍ഹി, അംബാല, ജലന്ധര്‍ വഴി), ബംഗളൂരു-ഡറാഡൂണ്‍ (സെക്കന്തരാബാദ്, ഹരിദ്വാര്‍), ബംഗളൂരു- കാല്ക്ക (സെക്കന്തരാബാദ്, ഡല്‍ഹി, അംബാല, ചണ്ഡിഗഢ്), ബംഗളൂരു-ഫിറോസ്പുര്‍ (ഹുബ്ബള്ളി, പുെണ, മുംബൈ, അഹ്മദാബാദ്, അജ്മീര്‍, ജയ്പുര്‍), ബംഗളൂരു- മുംബൈ (ഹുബ്ബള്ളി, മഡ്ഗാവ്, പന്‍വേല്‍), ബംഗളൂരു- രാമേശ്വരം (മധുര), ബംഗളൂരു- വെരാവല്‍ (ഹുബ്ബള്ളി, ബെളഗാവി, മുംബൈ, അഹ്മദാബാദ്), ബംഗളൂരു- മേട്ടുപ്പാളയം (കോയമ്ബത്തൂര്‍), ബംഗളൂരു- കാത്ഗോഥാം (ലഖ്നോ വഴി) എന്നിവയാണ് പുതിയ സര്‍വിസുകള്‍ക്കായി പരിഗണിക്കുന്ന റൂട്ടുകള്‍
പാൽ വില വർധനയിൽ അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ
സംസ്ഥാനത്ത് പാൽ വില കൂടും. ലീറ്ററിന് 6 രൂപ കൂട്ടാനാണ് നീക്കം. അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ ഉണ്ടാകും. മിൽമ 8 രൂപയുടെ വർധന ആവശ്യപ്പെട്ടെങ്കിലും 6 രൂപയുടെ വർധനയാകും ഉണ്ടാവുക.മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർധനയാണ്. സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് ആറ് രൂപ വർധന. വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം.
ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തും.കേരളത്തിൽ പ്രതിദിനം 16 ലക്ഷം ലിറ്റർ പാൽ വേണം. എന്നാൽ ഉൽപാദനം 13 ലക്ഷം ലിറ്റർ പാൽ മാത്രം ആണ്. ബാക്കി പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വലിയ നഷ്ടം സഹിച്ചാണ് എത്തിക്കുന്നത്. ഈ നഷ്ടം നികത്തണം. സഹകരണ സംഘങ്ങൾക്ക് വിഹിതം കൊടുക്കണം. വിതരണക്കാർക്ക് ആവശ്യമായ കമ്മീഷൻ കൊടുക്കണം.
ഇതാണ് വില വർധനക്ക് കാരണമായി മിൽമ നിരത്തുന്ന വാദങ്ങൾഅതേസമയം സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയത് ക്ഷീര കർഷകൻ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ 5% ലാഭം കർഷകന് ഉറപ്പാക്കണം എന്നും സമിതി നിർദേശിച്ചു.