ബംഗളൂരു: ബംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ ഗതാഗത നിയമലംഘനം നടക്കുന്നത് തെക്കന്‍ ബംഗളൂരുവിലെ ഹൊരമാവില്‍. ബംഗളൂരു ട്രാഫിക് പൊലീസിന്റെ കഴിഞ്ഞ മൂന്നു മാസത്തെ കണക്കിലാണ് ഇക്കാര്യമുള്ളത്.ജനങ്ങള്‍ ഗതാഗത നിയമം പാലിക്കുന്നതില്‍ ഗുരുതര വീഴ്ചവരുത്തുന്നതായും പൊലീസ് പറയുന്നു. ഇക്കാലയളവില്‍ ഹൊരമാവില്‍ 8,293 ഗതാഗത നിയമലംഘനങ്ങളാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുപിന്നില്‍ പോട്ടറി ജങ്ഷനാണുള്ളത്.
4,957 നിയമലംഘനങ്ങളാണ് ഇവിടെ. ബൊമ്മനഹള്ളിയാണ് പിന്നീടുള്ളത്, ഇവിടെ 2,393 നിയമലംഘനങ്ങളാണുള്ളത്. ജാലഹള്ളി ക്രോസില്‍ 1,610 നിയമലംഘനങ്ങള്‍, യശ്വന്ത്പുര്‍ ബസാര്‍ റോഡില്‍ 662, റസ്സല്‍ മാര്‍ക്കറ്റില്‍ 615 എന്നിങ്ങനെയാണ് നഗരത്തിലെ പ്രധാന പത്ത് ജങ്ഷനുകളിലെ ഗതാഗത നിയമലംഘനങ്ങള്‍.സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റും പരിസര പ്രദേശങ്ങളുമാണ് ഗതാഗത കുരുക്കില്‍ ബംഗളൂരുവില്‍ മുന്നില്‍നില്‍ക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പൊലീസിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
താമസകേന്ദ്രങ്ങളിലും പരിസരത്തുമാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ ഉണ്ടാകുന്നത്.ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച ബോധവത്കരണം ജനങ്ങള്‍ക്കിടയില്‍ നടക്കണം. എല്ലായിടത്തും കാമറകള്‍ ഉണ്ടെന്നും തങ്ങള്‍ സദാനിരീക്ഷിക്കപ്പെടുന്നുണ്ടെന്നുമുള്ള കാര്യത്തില്‍ ജനങ്ങള്‍ ബോധവാന്മാരല്ല. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതാണ് ഏറ്റവും കൂടുതലുള്ള നിയമലംഘനം. പിറകില്‍ യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്.
ഹെല്‍മറ്റ് ധരിക്കാത്തതാണ് കൂടുതലുള്ള നിയമലംഘനമെന്ന് ബംഗളൂരു സ്പെഷല്‍ കമീഷണര്‍ (ട്രാഫിക്) ഡോ. എം.എ. സലീം പറയുന്നു.തെറ്റായ വാഹനപാര്‍ക്കിങ്, വണ്‍വേ റോഡുകളില്‍ എതിര്‍ദിശകളില്‍ വാഹനം ഓടിക്കല്‍, വാഹനം ഓടിക്കുമ്ബോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കല്‍, മറയുന്ന തരത്തിലുള്ള നമ്ബര്‍ പ്ലേറ്റുകള്‍ തുടങ്ങിയവയാണ് മറ്റു ലംഘനങ്ങള്‍. ഇത്തരം സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മകന്‍റെ പിതൃത്വത്തില്‍ സംശയം; ഡി.എന്‍.എ പരിശോധന നടത്തി കുടുംബപ്രശ്നം പരിഹരിച്ചു
മലപ്പുറം: മകന്‍റെ പിതൃത്വ സംശയത്തെ തുടര്‍ന്ന് ദമ്ബതികള്‍ക്കിടയില്‍ അസ്വാരസ്യമുണ്ടായ സംഭവത്തില്‍ സംസ്ഥാന വനിത കമീഷന്‍ ഇടപെട്ട് ഡി.എന്‍.എ പരിശോധന നടത്തി.പരിശോധനയില്‍ സ്ത്രീയുടെ ഭര്‍ത്താവുതന്നെയാണ് കുഞ്ഞിന്റെ പിതാവെന്ന് തെളിഞ്ഞെന്നും കുടുംബ പ്രശ്നം പരിഹരിച്ചെന്നും വനിത കമീഷന്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. പി. സതീദേവി അറിയിച്ചു. മലപ്പുറത്ത് ചേര്‍ന്ന വനിത കമീഷന്‍ സിറ്റിങ്ങിനുശേഷം നല്‍കിയ അദാലത്തിന്‍റെ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വനിത കമീഷന്‍റെ സാമ്ബത്തിക സഹായത്തോടെയാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോഴാണ് ഭര്‍ത്താവിന് ഭാര്യയെ സംശയം തോന്നിത്തുടങ്ങിയത്. അതോടെ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ നിര്‍ബന്ധിതയായ ഭാര്യ ഇതുസംബന്ധിച്ച് കമീഷന് പരാതി നല്‍കി. പിതൃത്വ നിര്‍ണയം നടത്തിയാല്‍ ഭാര്യയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാം എന്ന് ഭര്‍ത്താവ് അറിയിച്ചപ്പോഴാണ് കമീഷന്‍ ഡി.എന്‍.എ പരിശോധനക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലേക്ക് പരിശോധനക്ക് കക്ഷികളെ അയച്ചത്.
ഇതുള്‍പ്പെടെ 13 പരാതികളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. ആകെ 51 പരാതികളാണ് പരിഗണിച്ചത്. ആറെണ്ണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി.ആരോഗ്യകരമായ ദാമ്ബത്യത്തിന് ബോധവത്കരണം അനിവാര്യമാണെന്ന് വനിത കമീഷന്‍ ചെയര്‍പേഴ്‌സന്‍ പറഞ്ഞു.
ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികളാണ് പരിഗണിച്ചവയില്‍ അധികവും. ഭാര്യ-ഭര്‍തൃ ബന്ധങ്ങളിലെ വിള്ളലുകള്‍ ഏറിവരുന്നതായാണ് ഇത്തരം പരാതികളിലൂടെ മനസ്സിലാകുന്നത്. സ്ത്രീവിരുദ്ധമായ പ്രവണതകള്‍ സമൂഹത്തില്‍ വ്യാപകമായ സാഹചര്യത്തില്‍ ബോധവത്കരണം ആവശ്യമാണെന്നും വനിത കമീഷന്‍ ചെയര്‍പേഴ്‌സന്‍ ചൂണ്ടിക്കാണിച്ചു.