ബെംഗളൂരു∙ പത്തു വരിയായി വികസിപ്പിച്ച ബെംഗളൂരു–മൈസൂരു അതിവേഗ ദേശീയപാത ഞായറാഴ്ച തുറക്കുന്നതോടെ മലബാർ മേഖലയിലേക്ക് ബന്ദിപ്പൂർ വഴി കൂടുതൽ കേരള, കർണാടക ആർടിസി ബസ് സർവീസിനുള്ള അവസരം കൂടിയാണ് തുറന്നു കിട്ടുന്നത്. 118 കിലോമീറ്റർ പാതയിൽ നേരത്തെ 3 മുതൽ 4 മണിക്കൂർ വരെ യാത്രാസമയം വേണ്ടിയിരുന്നു. ഇനി ഇത് ഒന്നരമണിക്കൂർ വരെയായി കുറയുമ്പോൾ ബെംഗളൂരുവിൽ നിന്ന് വൈകിട്ട് 4 മണിക്ക് ശേഷം പുറപ്പെട്ടാലും നിശ്ചിത സമയത്തിനകം ബന്ദിപ്പൂർ പിന്നിടാം.
രാത്രി യാത്രാ നിരോധനമുള്ള ബന്ദിപ്പൂർ വഴി കടന്നുപോകാനുള്ള സമയം ക്രമീകരിച്ചാണ് നിലവിൽ ബെംഗളൂരുവിൽ നിന്ന് ബസുകൾ അയയ്ക്കുന്നത്. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കൊല്ലേഗൽ-ബത്തേരി-കോഴിക്കോട് ദേശീയപാത (എൻഎച്ച് 766)ൽ രാത്രി 9 മുതൽ രാവിലെ 6 വരെയാണ് വാഹന നിരോധനം. കേരള, കർണാടക ആർടിസികളുടെ 8 വീതം ബസ്സുകൾക്കാണ് നിരോധന സമയത്ത് ബന്ദിപ്പൂർ വഴി സർവീസ് നടത്താൻ പെർമിറ്റുള്ളത്.
ഈ പാതയിൽ ഓടേണ്ട പെർമിറ്റില്ലാത്ത ആർടിസി ബസുകൾ വൈകിട്ട് 4 നു ശേഷം അയയ്ക്കാൻ അവസരമില്ല. രാത്രി 8.30നുള്ളിൽ ബന്ദിപ്പൂർ വനം കടന്നുപോകുന്ന തരത്തിലാണ്് ഈ ബസുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 4നു പുറപ്പെടുന്ന മൂന്നാർ സ്വിഫ്റ്റ് ഡീലക്സ് ബസാണ് നിലവിലെ അവസാന സർവീസ്. ബെംഗളൂരു–മൈസൂരു പാതയിൽ യാത്രാ സമയം കുറഞ്ഞതോടെ വൈകിട്ട് നാലിനപ്പുറവും പെർമിറ്റ് ഇല്ലാത്ത ബസുകൾ അയയ്ക്കാനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
നിലവിൽ വൈകിട്ട് 4.30ന് ശേഷം കോഴിക്കോട്, എറണാകുളം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കുള്ള ബസുകൾ മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി വഴിയുള്ള ബദൽ പാതയിലൂടെയാണ് കടന്നുപോകുന്നത്. 60 കിലോമീറ്റർ അധിക ദൂരമാണ് ബദൽ പാതയിലൂടെ ചുറ്റേണ്ടി വരുന്നത്. പാത ഉദ്ഘാടനം ചെയ്യുന്നതോടെ ബസുകളുടെ സമയത്തിലും ബോർഡിങ് പോയിന്റുകളിലും മാറ്റം വരുത്താൻ ഒരുങ്ങുകയാണ് കേരള ആർടിസി.
ബസ് സമയം, ബോർഡിങ് പോയിന്റ് മാറ്റം വരും:
പ്രണയിച്ച് 5 മാസം മുമ്ബ് വിവാഹിതയായ യുവതി മധുവിധു തീരും മുമ്ബ് ഓടോറിക്ഷ ഡ്രൈവറോടൊപ്പം ഒളിച്ചോടി; പടക്കം പൊട്ടിച്ചും കേക് മുറിച്ചും ആഘോഷമാക്കി നവവരനും കുടുംബവും
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം കളിക്കൂട്ടുകാരനെ വിവാഹം കഴിച്ച നവവധു മധുവിധു തീരും മുമ്ബ് അഞ്ചാം മാസം മറ്റൊരു കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി.അതേസമയം ഭാര്യയുടെ ഒളിച്ചോട്ടം വെടിപൊട്ടിച്ചും കേക് മുറിച്ചും വരനും കുടുംബവും സുഹൃത്തുക്കളും ആഘോഷിച്ചു.നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നവവധുവിന്റെ ലീലാവിലാസങ്ങള്‍ കണ്ട് പ്രദേശവാസികള്‍ മൂക്കത്ത് വിരല്‍ വെച്ചത്. 23 കാരിയാണ് നവവരനെ ഉപേക്ഷിച്ച് കാമുകനായ ഓടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരനുമായി പ്രണയത്തിലായിരുന്നു യുവതി. യുവതിയുടെ നിര്‍ബന്ധത്തിലാണ് അഞ്ചുമാസം മുമ്ബ് ആഘോഷപൂര്‍വം വിവാഹം നടന്നത്. ഒരു വര്‍ഷം മുമ്ബ് മോതിര കൈമാറ്റം നടത്തിയ ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇതിനു ശേഷമാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓടോറിക്ഷ ഡ്രൈവറായ യുവാവുമായി പ്രണയത്തിലായത്. വ്യാഴാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ പിന്നീട് തിരിച്ചുവന്നില്ല.
ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നീലേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതി ഓടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതായി വ്യക്തമായത്. ഇരുവരും ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയും ഫോടോ സാമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു’, പൊലീസ് പറഞ്ഞു.ഇതിന് പിന്നാലെയാണ് നവവധുവിന്റെ ഒളിച്ചോട്ടം നവവരന്‍ ആഘോഷിച്ചത്. നിരവധി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പടക്കം പൊട്ടിച്ചും കേക് മുറിച്ച് വിതരണം ചെയ്തുമായിരുന്നു ആഘോഷം പൊടിപൊടിച്ചത്.