ബംഗളുരു :വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് സമാദാനപരം. തുടർന്ന് ബെംഗളൂരുവിൽ ഏതാനും കടകൾ അടപ്പിച്ചു. അതേസമയം, ബന്ദിനെതിരെ ഉഡുപ്പിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.
ബുധനാഴ്ച പ്രതിപക്ഷമായ കോൺഗ്രസ് നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചു. “ഞങ്ങൾ മതനേതാക്കളുമായി ഒരു കൂടിക്കാഴ്ച നടത്തി, ഈ വിഷയത്തിൽ നിയമപോരാട്ടത്തെ പിന്തുണയ്ക്കാൻ തീരുമാനിചെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ഹോളി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി ബുധനാഴ്ച അറിയിച്ചിരുന്നു.
അടിയന്തര ലിസ്റ്റിംഗ് ആവശ്യപ്പെട്ട മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെയോട് ചീഫ് ജസ്റ്റിസ് എൻ വി രമണ അവധിക്ക് ശേഷം ഒരു തീരുമാനം സ്വീകരിക്കാമെന്ന് വ്യക്താമാക്കി.വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഹോളി പ്രമാണിച്ച് സുപ്രീം കോടതി അടച്ചിട്ട് മാർച്ച് 21 ന് വീണ്ടും തുറക്കും.