Home Featured ബെംഗളൂരു: ടുമോക്ക് ആപ്പിൽ കൂടുതൽ ഭാഷകൾ ലഭ്യമാകും

ബെംഗളൂരു: ടുമോക്ക് ആപ്പിൽ കൂടുതൽ ഭാഷകൾ ലഭ്യമാകും

ബെംഗളൂരു: ബിഎംടിസി പാസുകൾ ഓൺലൈനായി ലഭ്യമാക്കുന്ന ടുമോക്ക് ആപ്പിൽ ഇനി കന്നഡയിലും വിവരങ്ങൾ ലഭിക്കും.അധികം വൈകാതെ മലയാളം, ഹിന്ദി, ബംഗാളി, തെലുങ്ക് ഭാഷകളിലും സേവനം ലഭ്യമാക്കുമെന്നും ടുമോക്ക് സ്ഥാപക മൊണാലിഷ താക്കൂർ അറിയിച്ചു.

യാത്രക്കാരുടെ നിരന്തര ആവശ്യപ്രകാരമാണ് കൂടുതൽ ഭാഷകൾ ലഭ്യമാക്കുന്നത്. 50,000 പേർ പ്രതിദിനം ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി ആപ്പ് കൂടുതൽ സൗകര്യ പ്രദമാക്കുമെന്നും അവർ പറഞ്ഞു.

ഭാരത്‍ ജൂഠ് യാത്ര? രാഹുല്‍ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ ലക്ഷങ്ങള്‍ തടിച്ചുകൂടിയെന്ന്; നല്‍കിയ ചിത്രം നൈജീരിയയിലെ ആള്‍ക്കൂട്ടത്തിന്‍റേത്

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ കര്‍ണ്ണാടകയിലെ ബെല്ലാരിയിലെ പ്രസംഗം കേള്‍ക്കാന്‍ ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പങ്കുവെച്ചത് വ്യാജ ചിത്രം.മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതേന്ദ്ര പട് വാരി ഈ വ്യാജചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ട്രോള്‍മഴയായിരുന്നു പിന്നെ. ഗത്യന്തരമില്ലാതെ ജിതു പട് വാരി ഫോട്ടോ പിന്‍വലിച്ചു.

ഒരു ക്രിസ്തുമതച്ചടങ്ങുമായി ബന്ധപ്പെട്ട് നൈജീരിയയില്‍ ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയതിന്‍റെ ചിത്രമായിരുന്നു അത്.മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതേന്ദ്ര പട് വാരി പങ്കുവെയ്ക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത ചിത്രമടങ്ങിയ ട്വീറ്റ്.ആളുകള്‍ വന്‍സംഘമായി ഒഴുകിവരികയാണ്…ഏതാണ്ട് മുഴുവന്‍ ഇന്ത്യയും ഞങ്ങളോടൊപ്പം നടക്കുന്നതുപോലെയാണ് “- ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയതിന്‍റെ വ്യാജചിത്രം ട്വിറ്ററില്‍ പങ്കുവെച്ച്‌ ജിതു പട് വാരി കുറിച്ച വാക്കുകളാണിത്.

ട്രോളുകളുടെ പ്രവാഹമായിരുന്നു പിന്നീട്. ഇത് ഭാരത് ജോഡോ യാത്രയുടെ ചിത്രമല്ലെന്നും, നൈജീരിയയില്‍ നിന്നുള്ള ആള്‍ക്കൂട്ടത്തിന്‍റെ ചിത്രമാണെന്നും ചിലര്‍ അപ്പോഴേക്കും ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയിരുന്നു. ഈ ചിത്രം വില്‍ക്കാന്‍ വെച്ചിരിക്കുന്ന സ്റ്റോക്ക് ഫോട്ടോയാണെന്നും മറ്റു ചിലര്‍ കണ്ടെത്തി.

. ഈ ചിത്രം വില്‍ക്കാന്‍ വെച്ചിരിക്കുന്ന സ്റ്റോക്ക് ഫോട്ടോയാണെന്നും മറ്റു ചിലര്‍ കണ്ടെത്തി. ഇമേജുകള്‍ വില്‍പനയ്ക്ക് വെച്ച കമ്ബനിയില്‍ നിന്നും ഫോട്ടോ വില കൊടുത്ത് വാങ്ങി ജിതേന്ദ്ര പട് വാരി ഉപയോഗിക്കുകയായിരുന്നു.അധികം വൈകാതെ റിവേഴ്സ് സെര്‍ച്ചിലൂടെ ഈ ചിത്രം ഏതാണെന്ന് ഫാക്‌ട് ചെക്ക് ചെയ്ത് ചിലര്‍ കണ്ടെത്തി. നൈജീരിയയിലെ അസുസ സ്ട്രീറ്റ് റിവൈവല്‍ ക്രുസേഡിന്‍റെ ഭാഗമായി തടിച്ചുകൂടിയ വന്‍ ആള്‍ക്കൂട്ടത്തിന്‍റെ ചിത്രമായിരുന്നു ഇത്.

റിവേഴ്സ് സെര്‍ച്ചിലൂടെ ഫോട്ടോകളുടെ ഉറവിടം കണ്ടെത്താമെന്ന കാര്യം പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാതെ പോയോ എന്നായിരുന്നു മറ്റൊരു ട്വിറ്റര്‍ ഉപയോക്താവിന്‍റെ പ്രതികരണം.കള്ളം പിടിക്കപ്പെട്ടു എന്ന മനസ്സിലായതോടെ ജിതു പട് വാരി കള്ളപ്പടം പിന്‍വലിച്ച്‌ തടിതപ്പി മുഖം രക്ഷിച്ചു. ഇത് ഭാരത് ജോഡോ യാത്രയല്ല, ഭാരത് ജൂഠ് (ഭാരതത്തിന്‍റെ നുണ) യാത്ര എന്നും ചിലര്‍ പരിഹസിക്കുകയാണിപ്പോള്‍.

You may also like

error: Content is protected !!
Join Our WhatsApp Group