ബംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക സര്‍വിസ് നടത്തുമെന്ന് കര്‍ണാടക ആര്.ടി.സി അധികൃതര്‍ അറിയിച്ചു.സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒമ്ബതുവരെയാണിത്. നിലവില്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള ബസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ ബസുകളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കും.കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലേക്കാണ് സര്‍വിസുകള്‍. മൈസൂരു റോഡ് ബസ്സ്റ്റേഷന്, ശാന്തിനഗര്‍ ബസ്സ്റ്റേഷന് എന്നിവിടങ്ങളില്‍നിന്നാണ് ബസുകള്‍ പുറപ്പെടുക.
പ്രത്യേക സര്‍വിസുകളുടെ വിവരങ്ങള്‍:സെപ്റ്റംബര്‍ 30ന് ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് രാത്രി 8.48, 9.00, 9.14, 9.20, സമയങ്ങളില്‍ ഐരാവത് ക്ലബ് ക്ലാസ് ബസ് സര്‍വിസ് നടത്തും. സെപ്റ്റംബര്‍ 30ന് ബംഗളൂരുവില്‍നിന്ന് കോട്ടയത്തേക്ക് രാത്രി 8.24, 8.32 സമയങ്ങളില്‍ ഐരാവത് ക്ലബ് ക്ലാസ് പ്രത്യേക സര്‍വിസ് നടത്തും. അന്നുതന്നെ ബംഗളൂരുവില്‍നിന്ന് പാലക്കാട്ടേക്ക് രാത്രി 9.48, 9.55 സമയങ്ങളില്‍ ഐരാവത് ക്ലബ് ക്ലാസ് ഓടും. സെപ്റ്റംബര്‍ 30നുതന്നെ ബംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് രാത്രി 8.40, 9.20 സമയങ്ങളില്‍ സര്‍വിസ് ഉണ്ടാകും.
അന്നുതന്നെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് രാത്രി 9.48ന് ഐരാവത് ക്ലബ് ക്ലാസ് സര്‍വിസ് നടത്തും. അന്ന് രാത്രി 10.10ന് ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കും ഐരാവത് ക്ലബ് ക്ലാസ് പ്രത്യേക സര്‍വിസ് നടത്തും.ഒക്ടോബര്‍ ഒന്നിന് ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് രാത്രി 9.00, 9.20, സമയങ്ങളില്‍ ക്ലബ് ക്ലാസ് സര്‍വിസ് നടത്തും. ഒക്ടോബര്‍ ഒന്നിനുതന്നെ തൃശൂരിലേക്ക് രാത്രി 9.20, 9.28 സമയങ്ങളില്‍ ഐരാവത് ക്ലബ് ക്ലാസ് സര്‍വിസ് നടത്തും. ഒക്ടോബര്‍ ഒന്നിനുതന്നെ കോട്ടയത്തേക്ക് രാത്രി 8.24നും പാലക്കാട്ടേക്ക് 9.48നും കോഴിക്കോട്ടേക്ക് 9.50നും കണ്ണൂരിലേക്ക് 9.10നും ഐരാവത് ക്ലബ് ക്ലാസ് പ്രത്യേക സര്‍വിസ് നടത്തുമെന്നും കര്‍ണാടക ആര്.ടി.സി അറിയിച്ചു.
സൂക്ഷിക്കുക! ഈ ഐടി ജോലി വാഗ്ദാനം ലഭിച്ചാല്‍ ജാഗ്രത പാലിക്കുക, അത് തട്ടിപ്പാണ്; മുന്നറിയിപ്പുമായി കേന്ദ്ര സര്‍കാര്‍
ന്യൂഡെല്‍ഹി: (ഐടി വൈദഗ്ധ്യമുള്ള യുവാക്കളെ ലക്ഷ്യമിട്ടുള്ള വ്യാജ തൊഴില്‍ റാകറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.നൂറിലധികം ഇന്‍ഡ്യന്‍ പൗരന്‍മാര്‍ മ്യാന്‍മറില്‍ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ ഉപദേശം നല്‍കിയിരിക്കുന്നത്. മികച്ച ഐടി ജോലികള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് ഇവരെ മ്യാന്‍മറിന്റെ വിദൂര ഭാഗത്തേക്ക് കൊണ്ടുപോയത്. അതേസമയം, മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 60 പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
യുവാക്കള്‍ക്ക് മുന്നറിയിപ്പ്തായ്‌ലന്‍ഡിലെ ‘ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍കറ്റിംഗ് എക്‌സിക്യൂടീവ്’ തസ്തികകളിലേക്ക് ഇന്‍ഡ്യന്‍ യുവാക്കളെ വശീകരിക്കാന്‍ ലാഭകരമായ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ ജോബ് റാകറ്റുകളുടെ സംഭവങ്ങള്‍ തായ്‌ലന്‍ഡിലെയും മ്യാന്‍മറിലെയും ദൗത്യസംഘങ്ങള്‍ കണ്ടെത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കോള്‍ സെന്റര്‍ തട്ടിപ്പുകളിലും ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിലും ഉള്‍പെട്ട സംശയാസ്‌പദമായ ഐടി സ്ഥാപനങ്ങളാണ് ഈ റാകറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
തായ്‌ലന്‍ഡിലെ ലാഭകരമായ ഡാറ്റാ എന്‍ട്രി ജോലികള്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമ പരസ്യങ്ങളിലൂടെയും ദുബൈയിലെയും ഇന്‍ഡ്യയിലെയും ഏജന്റുമാര്‍ വഴിയും യുവാക്കളെ കബളിപ്പിക്കുന്നതായി മുന്നറിയിപ്പില്‍ പറയുന്നു.ഇരകളെ അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി മ്യാന്‍മറിലേക്ക് കൊണ്ടുപോകുകയും കഠിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ ബന്ദിയാക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് സ്രോതസുകളിലൂടെയോ നല്‍കുന്ന ഇത്തരം വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും തൊഴില്‍ ആവശ്യത്തിനായി ടൂറിസ്റ്റ്/വിസിറ്റ് വിസയില്‍ യാത്ര ചെയ്യുന്നതിനുമുമ്ബ് വിദേശ തൊഴിലുടമകളെ അതത് മിഷനുകള്‍ വഴി പരിശോധിക്കാനും മന്ത്രാലയം നിര്‍ദേശിച്ചു.