ഉത്സവസീസണില്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്താൻ കെഎസ്‌ആര്‍ടിസി. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് അധിക സര്‍വീസുകള്‍ നടത്തുക.30 ദിവസംമുമ്ബുവരെ സീറ്റുകള്‍ ബുക്ക് ചെയ്യാം. ബള്‍ക്ക് ബുക്കിങ് 15 പേര്‍ക്കുവരെ അനുവദിക്കും.ഒരു ട്രിപ്പിലെ ആകെ ദൂരത്തിന്റെ 75 ശതമാനത്തില്‍ അധികം വരുന്ന ടിക്കറ്റുകള്‍ ഏതുസമയത്തും ബുക്ക് ചെയ്യാം. അമ്ബത് ശതമാനത്തില്‍ അധികമാണെങ്കില്‍ 15 ദിവസത്തിനുമുമ്ബുവരെ മാത്രമാകും.
48 മണിക്കൂറിനുമുമ്ബ് മുഴുവൻ ടിക്കറ്റുകളും റിസര്‍വ് ചെയ്യാം. എക്സ്പ്രസുമുതല്‍ മുകളിലുള്ള സൂപ്പര്‍ക്ലാസ് ടിക്കറ്റുകള്‍ക്ക് ഫ്ളക്സി നിരക്ക് ഏര്‍പ്പെടുത്തി. 30 ശതമാനം നിരക്ക് വര്‍ധനയാണ് ഉണ്ടാകുക. കഴിഞ്ഞവര്‍ഷംമുതലാണ് ഫ്ളക്സി നിരക്ക് ഏര്‍പ്പെടുത്തിയത്.തിരക്ക് കുറഞ്ഞ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് ഇളവും നല്‍കും. എസി സ്ലീപ്പര്‍, മള്‍ട്ടി ആക്സില്‍, എസി സീറ്റര്‍ എന്നിവയ്ക്ക് ഇളവ് ബാധകമാണ്.
ഇക്കാലയളവില്‍ സിംഗിള്‍ ബെര്‍ത്തിന് അഞ്ചുശതമാനം നിരക്ക് വര്‍ധനയുണ്ടാകും. ഇക്കാലയളവില്‍ തിരക്ക് കുറവുള്ള ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ക്ക് എസി സ്ലീപ്പര്‍, മള്‍ട്ടി ആക്സില്‍, എസി സീറ്റര്‍, എക്സ്പ്രസ്, ഡീലക്സ് തുടങ്ങിയ സര്‍വീസുകള്‍ക്ക് പത്തുശതമാനം നിരക്ക് ഇളവുമുണ്ടാകും
ഓണത്തിന് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കെഎസ്‌ആര്‍ടിസി;
പൊതുവേ ആഘോഷങ്ങളുടെ സമയത്താണ് കേരരളത്തിന് താമസിക്കുന്ന മലയാളികള്‍ നാട്ടിലേക്ക് വരാറുള്ളത്. ഇനി ഇപ്പോള്‍ ഓണക്കാലമാണ് വരാൻ പോകുന്നത്.അവധിക്കാലമായത് കൊണ്ട് കേരളത്തിന് പുറത്ത് വര്‍ക്ക് ചെയ്യുന്നവരും പഠിക്കുന്നവരുമൊക്കെ നാട്ടിലേക്ക് വരും.അതുപോലെ തന്നെ അവധിക്കാലം ആഘോഷിക്കാൻ കേരളത്തിന് പുറത്തേക്കും ആളുകളും പുറത്തേക്ക് പോകും. പ്രധാനമായും ആളുകള്‍ യാത്ര ചെയ്യാൻ ആശ്രയിക്കുന്നത് ട്രെയിനും ബസ്സുമാണ്. ബസ്സ് തിരഞ്ഞെടുക്കന്നവരില്‍ ഭൂരിഭാഗവും കെഎസ്‌ആര്‍ടിസി ആവും തിരഞ്ഞെടുക്കുക.
എന്നാല്‍ ഇത്തവണ നിങ്ങളുടെ കീശ കീറാനുള്ള സാധ്യത ഉണ്ട്.. കാരണം, കെഎസ്‌ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടുമെന്നാണ് ലഭിക്കുന്ന വിവരം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക.ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്‌സ്പ്രസ് മുതല്‍ മുകളിേലക്ക് ഉള്ള സൂപ്പര്‍ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകം ആവുക.സിംഗില്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരിക്കില്‍ അഞ്ച് ശതമാനം വരെ വര്‍ധനവാകും ഉണ്ടാവുക.
ഉത്സവ ദിവസങ്ങള്‍ അല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് കുറയും.അതേസമയം ട്രെയിൻ യാത്രക്കാര്‍ക്ക് സന്തോഷമാകുന്ന മറ്റൊരുവ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ട്രെയിൻ നിരക്കില്‍ ഇളവ് വരുത്താൻ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാര്‍ കുറവുള്ള എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളിലെ നിരക്കിലാണ് ഇളവ് വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം റെയില്‍വേ നല്‍കിയിട്ടുണ്ട്.അനുഭൂതി, വിസ്റ്റാഡോം കോച്ചുകള്‍ ഉള്‍പ്പെടെ എസി സീറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകള്‍ എന്നിവയില്‍ ആയിരിക്കും ഈ ഇളവ്.
കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവ്.യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിന് താഴെ ആണെങ്കില്‍ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാം എന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് 25 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കാം. എന്നാല്‍ സ്പെഷ്യല്‍ ട്രെയിനുകളില്‍ ഈ ഇളവ് ഉണ്ടാകില്ല,