കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. യുവതിയുടെ കാമുകന്റെ സുഹൃത്താണ് കേസിലെ പ്രതിയായ ദീപു.യുവതിക്ക് ഇയാളെ അറിയാം. കാമുകനെക്കുറിച്ച് രഹസ്യ വിവരം പറയാനുണ്ടെന്ന് പറഞ്ഞാണ് ഇയാൾ യുവതി താമസിക്കുന്ന കുളത്തൂരിലെ അപ്പാർട്ട്മെന്റിലെത്തിയത്. അതും രാത്രി പതിനൊന്നുമണിയോടെ.
ഈ സമയം സുഹൃത്തായ മറ്റൊരു പെൺകുട്ടിയും അപ്പാർട്ട്മെന്റിലുണ്ടായിരുന്നു. ഈ പെൺകുട്ടി ഉറങ്ങിയ ശേഷമാണ് തന്നെ ദീപു പീഡിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്.ബലമായി മദ്യം നൽകുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ദീപു മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. തുടർന്ന് അവിടെ നിന്ന് സ്ഥലം വിട്ടു. യുവതി പൊലീസിൽ പരാതി നൽകിയതോടെ ഇയാൾ സംസ്ഥാനം വിട്ടെന്നാണ് സൂചന. യുവതിയും പ്രതിയും മലയാളികളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒന്നര മണിക്കൂറോളം സാങ്കല്‍പ്പിക കസേരയിലിരുത്തി, വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരേ പരാതി
തിരുവനന്തപുരം: ഒന്നര മണിക്കൂറോളം സാങ്കല്‍പ്പിക കസേരയിലിരുത്തി വിദ്യാര്‍ത്ഥിനിയെ അധ്യാപിക പീഡിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു.വെള്ളായണി എസ്.സി/എസ്.ടി സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അധ്യാപികയ്ക്കെതിരേ പരാതി നല്‍കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പട്ടികജാതി-വര്‍ഗ മന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കി. പരാതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്കി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സംഭവം അന്വേഷിക്കും.