ബെംഗളൂരു: റെയിൽവേ സ്റ്റേഷനുകളിൽ 2700 സി.സി.ടി.വി. ക്യാമറകൾകൂടി സ്ഥാപിക്കാൻ ദക്ഷിണപശ്ചിമ റെയിൽവേ.യാത്രക്കാരുടെ സുരക്ഷപരിഗണിച്ചാണ് കൂടുതൽക്യാമറകൾ സ്ഥാപിക്കുന്നതെന്ന് റെയിൽവേയധികൃതർ അറിയിച്ചു. ഇതിന്റെ ടെൻഡർനടപടികൾ തുടങ്ങി.നിലവിൽ 835 സുരക്ഷാ ക്യാമറകളാണ് ദക്ഷിണ പശ്ചിമറെയിൽവേയുടെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ആകെയുള്ളത്.അതിഗുണനിലവാരമുള്ള സി.സി. ക്യാമറകളാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു.
ആടുജീവിതം നജീബിനെ വിടാതെ ദുരിതം:സിനിമയിറങ്ങുന്ന സമയത്ത് പേരക്കുട്ടിയുടെ വിയോഗം
ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു. നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയില്‍ സഫീറിന്‍റെ മകള്‍ സഫ മറിയമാണ് (ഒന്നേകാല്‍ വയസ്) മരിച്ചത്.ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച നാലരയോടെ മരിക്കുകയായിരുന്നു. സഫീർ- മുബീന ദമ്ബതികളുടെ ഏക മകളാണ്.മസ്കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റില്‍ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ള്‍ സെക്ഷനില്‍ സൂപ്പർ വൈസറായി ജോലി ചെയ്യുകയാണ് സഫീർ.കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറേ ജുമ മസ്ജിദ് ഖബർസ്ഥാനില്‍.
സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ നജീബ് അനുഭവിച്ച ഒറ്റപ്പെടലും വേദനകളുമാണ് ആടുജീവിതം എന്ന നോവലില്‍ ബെന്യാമിന്‍ വിവരിച്ചിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമ മാര്‍ച്ച് 28 ന് തിയറ്ററുകളിലെത്തുകയാണ്. പൃഥ്വിരാജാണ് നജീബായി അഭിനയിച്ചിരിക്കുന്നത്.d