ബെംഗളൂരു യാത്രാത്തിരക്കു കൂടി വരുന്നതിനാൽ കേരള, കർണാടക ആർടിസികൾ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു കൂടുതൽ ബസുകൾ ഏർ പ്പെടുത്തുന്നു. കേരള ആർടിസിയുടെ ബെംഗളൂരു പത്തനംതിട്ട ഡീലക്സ് ഇന്ന് ഓടിത്തുടങ്ങും. കോഴിക്കോട്ടേക്ക് ഒരു ബസ് കുടി ഏർപ്പെടുത്തി. ബെംഗളൂരുവിൽ നിന്നുള്ള മലപ്പുറം, പൊന്നാനി, നിലമ്പൂർ, പാലാ, ഗു രുവായൂർ സർവീസുകളാണ് ഇനി പുനഃസ്ഥാപിക്കാ നുള്ളത്. കർണാടക ആർടിസിയുടെ ബെംഗളൂരു മുന്നാർ ബസും സർവീസ് തുടങ്ങി. ഒരാഴ്ചയ്ക്കിടെ കേരളത്തിലേക്ക് 12 സർവീസുകളാണ് ഇരു ട്രാൻസ്പോർട്ട് കോർപറേഷനുകളും ചേർന്നു പുനഃസ്ഥാപിച്ചത്.ബെംഗളൂരു പത്തനംതിട്ട സുപ്പർ ഡീലക്സ് ബസ് രാത്രി 7.33നു പുറപ്പെട്ട് പാലക്കാട്, തൃശൂർ, മുവാ റ്റുപുഴ, കോട്ടയം, തിരുവല്ല വഴി പിറ്റേന്നു രാവിലെ 9:16നു പത്തനംതി ട്ടയിലെത്തും.
അവിടെ നിന്നുള്ള സർവീസ് വൈകിട്ട് 5.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7നു ബെംഗളൂരുവിലെ ത്തും. ടിക്കറ്റ് ചാർജ്: 934 രൂപ. കോവിഡിനു ശേഷം ബെംഗളൂരുവിൽ നിന്നു പത്തനംതി ട്ടയിലേക്കുള്ള ആദ്യ സർവീസ് ആണിത്.ഇവിടേക്കു സ്വകാര്യ ബസുകളും പരിമിതമായേ സർവീസ് നടത്തുന്നുള്ളൂ എന്നതിനാൽ ഡീലക്സ് ബസ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസകോഴിക്കോട്ടേക്ക് രാത്രി 8നുള്ള സൂപ്പർ ഫാസ്റ്റ് ബസ് ആണ് കഴിഞ്ഞ ദിവസം സർവീസ് ആരം ഭിച്ചത്. ഇതോടെ ബെംഗളൂരു കോഴിക്കോട് റൂട്ടിൽ കേരള ആർടിസി ബസുകളുടെ എണ്ണം 10 ആയി. തിരക്കനുസരിച്ച് സ്പെഷൽ സർവീസുകളും ഏർപ്പെടുത്തുന്നുണ്ട്.
കർണാടക ആർടിസി ആഴ്ചയിൽ 3 ദിവസമാ ണ് ബെംഗളൂരു-മൂന്നാർ സർവീസ് നടത്തുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മൂന്നാറിലേക്കും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിലേക്കും.രാത്രി 9നു ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന രാജഹംസ എക്സിക്യൂട്ടീവ് കോയമ്പത്തൂർ വഴി പിറ്റേന്നു രാവിലെ 10നു മൂന്നാറിലെത്തും. അവിടെ നിന്നു വൈകിട്ട് 5നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 6.30നു ബെംഗളൂരുവിലെത്തും. ടിക്കറ്റ് ചാർജ് 665 രൂപ