Home Featured ഓണത്തിന് നാടണയാം; കൂടുതല്‍ സര്‍വിസുമായി കെ.എസ്.ആര്‍.ടി.സി

ഓണത്തിന് നാടണയാം; കൂടുതല്‍ സര്‍വിസുമായി കെ.എസ്.ആര്‍.ടി.സി

കണ്ണൂര്‍: ഓണാവധിക്ക് കര്‍ണാടകയില്‍നിന്ന് കൂടുതല്‍ സര്‍വിസുമായി കെ.എസ്.ആര്‍.ടി.സി. ബംഗളൂരുവില്‍ നിന്നുള്ള മലയാളി യാത്രക്കാരെ ലക്ഷ്യമിട്ടാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നത്.കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും മൂന്ന് ബസുകള്‍ അധികം സര്‍വിസ് നടത്താനാണ് തീരുമാനം.യാത്രക്കാര്‍ കൂടുകയാണെങ്കില്‍ ആവശ്യത്തിനനുസരിച്ച്‌ കൂടുതല്‍ ബസുകള്‍ ഓടിയേക്കും. നിലവില്‍ നാല് ബസുകളാണ് കണ്ണൂര്‍ -ബംഗളൂരു റൂട്ടില്‍ സര്‍വിസ് നടത്തുന്നത്.

രാത്രിയില്‍ മൂന്നും പകല്‍ ഒരു ബസുമാണ് ഇപ്പോള്‍ ഓടുന്നത്. ഇതിനുപുറമെയാണ് മൂന്ന് ബസുകള്‍ കൂടി ഓണക്കാലത്ത് നിരത്തിലിറങ്ങുക. ഇതോടെ ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് ഓണാവധിക്ക് ഏഴ് ബസുകളുടെ സര്‍വിസ് യാത്രക്കാര്‍ക്ക് ലഭിക്കും. ഓണ്‍ലൈനിലൂടെയടക്കം ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.കൂടുതല്‍ സര്‍വിസ് നടത്തുന്നതിലൂടെ അധികലാഭവും കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നു.

ഓണം, ക്രിസ്മസ് അവധി ദിനങ്ങളിലാണ് ബംഗളൂരുവില്‍ നിന്നുള്ള കൂടുതല്‍ മലയാളികള്‍ നാട്ടിലെത്തുന്നത്. ഈ കാലയളവിലാണ് കൂടുതല്‍ സര്‍വിസിലൂടെ കെ.എസ്.ആര്‍.ടി.സി അധിക വരുമാനം നേടുന്നതും. കേരളത്തിനുപുറമെ കര്‍ണാടക ആര്‍.ടി.സിയും കൂടുതല്‍ സര്‍വിസുകള്‍ ഓണക്കാലത്ത് നിരത്തിലിറക്കുന്നുണ്ട്.മംഗളൂരു, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കര്‍ണാടക ആര്‍.ടി.സി സര്‍വിസ് നടത്തുക.

അടുത്ത മാസം 11 വരെ സര്‍വിസ് ഉണ്ടാവുമെന്ന് മംഗളൂരു ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. 20 ബസുകള്‍ പ്രത്യേക സര്‍വിസിന് അനുവദിച്ചു. ആവശ്യം വന്നാല്‍ കൂടുതല്‍ ബസുകള്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.പു​തു​ച്ചേ​രി​യി​ലേ​ക്കും സ​ര്‍​വി​സ്​ക​ണ്ണൂ​രി​ല്‍​നി​ന്ന്​ പു​തു​ച്ചേ​രി​യി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ര്‍.​ടി.​സി​ സ​ര്‍​വി​സ്​ സെ​പ്​​റ്റം​ബ​ര്‍ മൂ​ന്നു​മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. മൂ​ന്നി​ന്​ ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ആ​ദ്യ സ​ര്‍​വി​സി​ന്‍റെ ഫ്ലാ​ഗ്​ ഓ​ഫ്​ നി​ര്‍​വ​ഹി​ക്കും.

എ.​സി സ്ലീ​പ്പ​ര്‍ സ്വി​ഫ്​​റ്റ് ബ​സാ​ണ്​ സ​ര്‍​വി​സ്​ ന​ട​ത്തു​ക. ക​ണ്ണൂ​രി​ല്‍​നി​ന്ന്​ വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​ക്ക്​ പു​റ​പ്പെ​ടു​ന്ന ബ​സ്​ അ​ടു​ത്ത ദി​വ​സം പു​ല​ര്‍​ച്ച 6.30ന്​ ​പു​തു​ച്ചേ​രി​യി​ലെ​ത്തും. വൈ​കീ​ട്ട്​ ആ​റി​ന്​ അ​വി​ടെ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ബ​സ്​ അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ ക​ണ്ണൂ​രി​ലെ​ത്തും.

തെക്കൻ കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസ്സുകൾ സേലം, കോയമ്പത്തൂർ വഴി

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് തെക്കൻ കേരളത്തിലേക്കുള്ള കേരള ആർടി സിയുടെ സ്പെഷ്യൽ ബസുകൾ പൂർണമായും സേലം, കോയമ്പത്തൂർ വഴിയാക്കിയത് യാത്രക്കാർക്ക് ഗുണകരം.മുൻ വർഷങ്ങളിൽ മൈസൂരു, കോഴിക്കോട് വഴിയാണ് തെക്കൻ കേരളത്തിലേക്ക് കൂടുതലും സർവീസുകൾ ഉണ്ടായിരുന്നത്.

ഈ വഴിയുള്ള യാത്ര സമയവും കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർ കൂടുതലും ആശ്രയിച്ചിരുന്നത് കർണാടക ആർടിസി യെയും പ്രൈവറ്റ് ബസുകളെയും ആയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group