ബംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ച് ബംഗളൂരുവില്‍നിന്നും മൈസൂരുവില്‍നിന്നും കേരളത്തിലേക്ക് കേരള-കര്‍ണാടക ആര്.ടി.സികള്‍ കൂടുതല്‍ ബസുകള്‍ ഓടിക്കും.റിസര്‍വേഷന്‍ ചൊവ്വാഴ്ച ആരംഭിക്കും.കേരള ആര്.ടി.സി ഡിസംബര്‍ 20 മുതല്‍ 25 വരെ ബംഗളൂരുവില്‍നിന്ന് കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വിസ് നടത്തും.
ഡിസംബര്‍ 26, 28, 31, ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ബംഗളൂരുവില്‍നിന്ന് കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും പ്രത്യേക സര്‍വിസ് നടത്തും.ഡിസംബര്‍ 22, 23, 24 തീയതികളിലാണ് അവധിക്കായി കൂടുതല്‍ മലയാളികളും നാട്ടിലേക്കു പോകുന്നത്. യാത്രക്ക് ഒരു മാസം മുമ്ബാണ് ആര്.ടി.സി ബസുകളില്‍ ബുക്കിങ് തുടങ്ങുന്നത്.
ക്രിസ്മസ്, പുതുവത്സര അവധിക്കൊപ്പം ശബരിമല തീര്‍ഥാടന കാലം കൂടിയായതിനാല്‍ ഡിസംബര്‍ അവസാനത്തോടെ ഒട്ടേറെ മലയാളികളാണ് നാട്ടില്‍ പോകാനിരിക്കുന്നത്. ഈ ദിനങ്ങളില്‍ സ്വകാര്യബസുകള്‍ ഉണ്ടെങ്കിലും വന്‍തുകയാണ് ഈടാക്കുന്നത്. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ നാലായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്.പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേക്ക് നിവേദനം നല്‍കുമെന്ന് വിവിധ മലയാളി സംഘടനകള്‍ അറിയിച്ചു. ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിനായി ബംഗളൂരുവില്‍ നിന്ന് പമ്ബയിലേക്ക് ഡിസംബര്‍ ഒന്നു മുതല്‍ കര്‍ണാടക ആര്.ടി.സി പ്രത്യേക സര്‍വിസ് നടത്തുന്നുണ്ട്.
രാജഹംസ, ഐരാവത് ബസുകളാണ് ഓടുക. രാജഹംസ ബസ് എല്ലാ ദിവസവും ഉച്ചക്ക് 1.01ന് ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡില്‍നിന്നും 1.31ന് മൈസൂരു റോഡ് സാറ്റലൈറ്റില്‍നിന്നും പുറപ്പെടും. പിറ്റേ ദിവസം രാവിലെ 7.29ന് പമ്ബയിലെത്തും. ഐരാവത് വോള്‍വോ ബസ് ശാന്തിനഗര്‍ സ്റ്റാന്‍ഡില്‍നിന്ന് ഉച്ചക്ക് 2.01നും സാറ്റലൈറ്റില്‍നിന്ന് 2.45നും പുറപ്പെടും.പമ്ബയില്‍ പിറ്റേദിവസം രാവിലെ 6.45ന് എത്തും.
രാജഹംസ മൈസൂരുവില്‍ വൈകീട്ട് 4.46നും ഐരാവത് 5.45നുമാണ് എത്തുക.തിരിച്ച് ശബരിമല നിലക്കലില്‍നിന്ന് രാജഹംസ ദിവസവും അഞ്ചുമണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചക്ക് 12ന് ബംഗളൂരുവില്‍ എത്തും. ഐരാവത് തിരിച്ച് 6.01ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11ന് ബംഗളൂരുവില്‍ എത്തും. www.ksrtc.inല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം
പോക്സോ നിയമവും രക്ഷയാകുന്നില്ല; പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് 14 ശതമാനം കേസുകളില്‍ മാത്രം
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമം പ്രാബല്യത്തില്‍ വന്ന് 10 വര്‍ഷം കഴിയുമ്ബോള്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത് 14.03 ശതമാനം കേസുകളില്‍ മാത്രമെന്ന് റിപ്പോര്‍ട്ട്.ലിംഗവ്യത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിനിരയാകുന്ന18 വയസിന് താഴെയുളള എല്ലാ കുട്ടികള്‍ക്കും ഈ നിയമം സംരക്ഷണം നല്കുന്നു.2012 ല്‍ യുപിഎ സര്‍ക്കാരിന്‍്റെ കാലത്താണ് നിയമം നിലവില്‍ വന്നത്.
രാജ്യത്തുടനീളമുള്ള ഇ-കോടതികളില്‍ പോക്സോ നിയമത്തിന് കീഴിലുള്ള കേസുകള്‍ വിശകലനം ചെയ്തതിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിട്ടുള്ളത്.138 വിധികളില്‍ 22.9 ശതമാനത്തിലും പ്രതികള്‍ക്ക് ഇരകളെ അറിയാമായിരുന്നു. ഇതില്‍ 3.7 ശതമാനം കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങളാണ്. 18 ശതമാനം പേര് പ്രണയബന്ധത്തില്‍ ഉള്‍പ്പെട്ടിരുന്നു.അതേസമയം, ഇരയും പ്രതിയും തമ്മിലുള്ള ബന്ധം 44 ശതമാനം കേസുകളില്‍ തിരിച്ചറിഞ്ഞിട്ടില്ല.
ലോകബാങ്കിന്റെ ഡാറ്റ എവിഡന്‍സ് ഫോര്‍ ജസ്റ്റിസ് റിഫോം എന്ന സംഘടനയുമായി സഹകരിച്ച് നീതി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയിലെ ജസ്റ്റിസ്, ആക്സസ് ആന്റ് ലോവറിങ് ഡിലേയ്സ് ഇന്‍ ഇന്ത്യ നടത്തിയ ‘പോക്സോയുടെ ഒരു ദശകം’ എന്ന പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.2012 മുതല്‍ 2021 വരെ, 28 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 486 ജില്ലകളിലെ ഇ-കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത 2,30,730 കേസുകള്‍ പഠന വിധേയമാക്കി.
കൂടാതെ 138 കേസുകള്‍ പ്രത്യേകം പഠിച്ചു. 2021-ല്‍ നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ (എന്‍സിആര്‍ബി) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം പോക്സോ ഫയല്‍ ചെയ്ത 96 ശതമാനം കേസുകളിലും പ്രതികള്‍ക്ക് ഇരകളെ അറിയാമായിരുന്നു.ഇരകള്‍ 5.47 ശതമാനവും 10 വയസിന് താഴെയും, 17.8 ശതമാനം 10-15 വയസിനിടയിലും, 28 ശതമാനം 15-18 വയസിനിടയിലുമാണ്. എന്നാല്‍ 48 ശതമാനം കേസുകളിലും ഇരകളുടെ പ്രായം തിരിച്ചറിഞ്ഞിട്ടില്ല. ഈ കേസുകളിലെ പ്രതികളില്‍ 11.6 ശതമാനം 19-25 വയസിനിടയിലും, 10.9 ശതമാനം 25-35 വയസിനിടയിലും, 6.1 ശതമാനം 35-45 വയസിനിടയിലും, 6.8 ശതമാനം 45 വയസിനു മുകളിലുമാണ്.
44 ശതമാനം കേസുകളില്‍ പ്രതികളുടെ പ്രായം തിരിച്ചറിഞ്ഞിട്ടില്ല.പശ്ചിമ ബംഗാളില്‍ ശിക്ഷ വിധിക്കപ്പെട്ടവരുടെ (11.56 ശതമാനം) അഞ്ചിരട്ടിയാണ് കുറ്റവിമുക്തരായവര്‍. 53.38 ശതമാനം. കേരളത്തില്‍ മൊത്തം കേസുകളില്‍ 20.5 ശതമാനം കുറ്റവിമുക്തരായപ്പോള്‍ 16.49 ശതമാനംപേര്‍ ശിക്ഷിക്കപ്പെട്ടു. 2012 നവംബറിനും 2021 ഫെബ്രുവരിക്കും ഇടയില്‍ ഫയല്‍ ചെയ്ത മൊത്തം കേസുകളില്‍ നാലില്‍ മൂന്ന് (77.77 ശതമാനം) തീര്‍പ്പാക്കാത്ത യുപിയിലാണ് ഏറ്റവും കൂടുതല്‍ കെട്ടിക്കിടക്കുന്നതെന്നും പഠനം പറയുന്നു.കേരളത്തിലെ ശിക്ഷാ നിരക്ക് ദേശീയതലത്തില്‍ നിന്ന് വ്യത്യസ്തമാണ്.
20 ശതമാനം കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കുകയും 16% ശിക്ഷിക്കപ്പെടുകയും ചെയ്തുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 2018 ല്‍ ഏറ്റവും കൂടുതല്‍ പോക്സോ കേസുകളില്‍ വിചാരണ നടന്നിട്ടുളളത് ഡല്‍ഹിയിലാണ്. 2012 നവംബറിനും 2021 ഫെബ്രുവരിക്കും ഇടയില്‍ ഫയല്‍ ചെയ്ത മൊത്തം കേസുകളില്‍ നാലില്‍ മൂന്ന് അതായത് 77 ശതമാനവും തീര്‍പ്പാക്കാതെ കിടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. കേസുകള്‍ കൂടുതലും തീര്‍പ്പാക്കിയിട്ടുളളത് തമിഴ്നാട്ടിലാണ്, 80 ശതമാനത്തോളം.കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കും, ഫോറന്‍സിക് സയന്‍സ് ലാബുകളിലെ താലതാമസവുമാണ് കേസുകളില്‍ വിധി വൈകാന്‍ കാരണമാകുന്നത്. ഒരു പോക്സോ കേസ് തീര്‍പ്പാക്കാന്‍ ഏകദേശം 509 ദിവസങ്ങളെടുക്കുമെന്ന് പഠനം കണ്ടെത്തി